ജിമ്മില്‍ യുവാക്കള്‍ കുഴഞ്ഞുവീണ് മരിക്കുന്നത് കൊവിഡ് വാക്‌സിൻ മൂലമോ?

0
34

ന്യൂഡൽഹി: പ്രാദേശിക ജിമ്മിൽ വർക്കൗട്ടിനിടെ 35 വയസുകാരൻ കുഴഞ്ഞുവീണു മരിക്കുന്നു. മികച്ച ആരോഗ്യവാനായി കാണപ്പെട്ട അദ്ദേഹം മിനിറ്റുകൾക്ക് മുൻപ് വരെ വ്യായാമത്തിലായിരുന്നു. മുൻപ് ആരോഗ്യപ്രശ്‌നങ്ങളോ ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി എൻസിആർ മേഖലയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി, “മറ്റൊരു കൊവിഡ് വാക്‌സിൻ മരണമുകൂടി”… യുവജനങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്‌തംഭനങ്ങൾക്ക് പിന്നിൽ കൊവിഡ് വാക്‌സിനുകളാണെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇതിൻ്റെ പിന്നിലെ ശാസ്ത്രീയ വശങ്ങൾ കൂടുതൽ ആശ്വാസകരമായ ഒരു ചിത്രമാണ് നൽകുന്നത്.

അപൂർവ്വ പ്രതികരണം (VITT)

അസ്ട്രാസെനെക്ക (ഇന്ത്യയിലെ കൊവിഷീൽഡ്), ജെ&ജെ തുടങ്ങിയ അഡെനോവൈറസ്-വെക്റ്റർ വാക്‌സിനുകൾ എടുത്തവരിൽ വാക്‌സിനേഷൻ കഴിഞ്ഞ് 4 മുതൽ 30 ദിവസത്തിനുള്ളിലാണ് ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടുവരുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള മരണങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

വാക്‌സിനേഷന് ശേഷം രക്തം കട്ടപിടിക്കുന്ന ‘ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം’ (TTS) അഥവാ VITT എന്ന അപൂർവ്വ അവസ്ഥയെക്കുറിച്ച് ഗവേഷകർ ഇപ്പോൾ പുതിയ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ സാധാരണ രക്ത പ്രോട്ടീനായ ‘പ്ലേറ്റ്‌ലെറ്റ് ഫാക്ടർ 4’ (PF4)-നെ വൈറൽ പ്രോട്ടീനായി തെറ്റിദ്ധരിച്ച് പ്രതിരോധ സംവിധാനം ആക്രമിക്കുന്നതാണ് ഇതിന് കാരണം.

ഇത് രക്തം കട്ടപിടിക്കാൻ ഇടയാക്കുന്നു. ഫോർട്ടിസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. നിഷിത് ചന്ദ്രയുടെ അഭിപ്രായത്തിൽ, ഈ പഠനം ഭാവിയിൽ കൂടുതൽ സുരക്ഷിതമായ വാക്‌സിനുകൾ നിർമ്മിക്കാൻ സഹായിക്കും. ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ ഗവേഷകർ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച പുതിയ പഠനം കാണിക്കുന്നത്, അപകടകാരിയല്ലാത്ത ഒരു രക്ത പ്രോട്ടീനാണ് ഈ പ്രതികരണത്തിന്റെ കേന്ദ്രബിന്ദു എന്നാണ്.

ചില അപൂർവ സന്ദർഭങ്ങളിൽ, പ്രതിരോധ സംവിധാനം ഒരു സാധാരണ രക്ത പ്രോട്ടീനെ (PF4) വൈറൽ പ്രോട്ടീനായി തെറ്റിദ്ധരിക്കുകയും അതിനെ ഒരു ഭീഷണിയായി കണക്കാക്കി ആക്രമിക്കുകയും ചെയ്യുന്നു. ഇത് വളരെ അപൂർവമായ സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു. അപകടകരമല്ലാത്ത ഒന്നിൽ നിന്ന് ശരീരം സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതാണ് ഈ പ്രതികരണമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, ഈ ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ, ശരീരം രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ സജീവമാക്കുന്ന ആൻ്റിബോഡികൾ ഉത്പാദിപ്പിക്കുന്നു.

കൂടുതൽ സുരക്ഷിതമായ വാക്സിനുകളുടെ വികസനം

പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡൻ്റും ചാൻസലറുമായ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ശ്രീനാഥ് റെഡ്ഡി ഈ കണ്ടെത്തലിനെ ഒരു ‘നാഴികക്കല്ല്’ എന്ന് വിശേഷിപ്പിക്കുന്നു. “കഴിഞ്ഞ രണ്ട് വർഷമായി ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു, ഇത് കൂടുതൽ സുരക്ഷിതമായ വാക്സിനുകൾ വികസിപ്പിക്കാൻ സഹായിക്കും.” അദ്ദേഹം പറയുന്നു.

ഈ പ്രതികരണം വളരെ അപൂർവ്വമാണെങ്കിലും, അതിൻ്റെ കൃത്യമായ കാരണം തിരിച്ചറിയുന്നത് കൂടുതൽ സുരക്ഷിതമായ വാക്സിനുകൾ വികസിപ്പിക്കാൻ സഹായിക്കും. “അഡെനോവൈറസ് ആൻ്റിജനുമായി പ്രതിപ്രവർത്തിക്കുന്ന രക്തത്തിലെ പ്രോട്ടീൻ ഏതാണെന്ന് തിരിച്ചറിഞ്ഞത്, ജീവന് ഭീഷണിയായ ഈ സങ്കീർണ്ണാവസ്ഥയുടെ വഴി മനസ്സിലാക്കുന്നതിൽ വലിയൊരു ശാസ്ത്രീയ മുന്നേറ്റമാണ്. സുരക്ഷിതമായ വാക്സിനുകൾ നിർമ്മിക്കാൻ ഇത് സഹായിക്കും,” ഡോ. റെഡ്ഡി പറയുന്നു.

 

2021-ൽ കൊഡ് മഹാമാരിയുടെ സമയത്ത് ആദ്യമായി തിരിച്ചറിഞ്ഞ VITT എന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിൻ്റെ ഭാഗമാണ് ഈ പഠനമെന്ന് ഗവേഷകർ പറയുന്നു. ക്തം കട്ടപിടിക്കുന്നത് തടയാൻ നൽകുന്ന ഹെപ്പാരിൻ എന്ന മരുന്ന് മൂലം ഉണ്ടാകുന്ന HIT എന്ന അവസ്ഥയിൽ ‘പ്ലേറ്റ്‌ലെറ്റ് ഫാക്ടർ 4’ (PF4) എന്ന പ്രോട്ടീൻ പങ്കുവഹിക്കുന്നതായി നേരത്തെ അറിയാമായിരുന്നു. കൊഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ഈ അപൂർവ്വ കേസുകളിലും സമാനമായ പ്രക്രിയയാണ് നടക്കുന്നതെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ രണ്ട് അവസ്ഥകളും സമാനമാണെന്ന് ഡോക്ടർമാർ നേരത്തെ സംശയിച്ചിരുന്നെങ്കിലും പുതിയ പഠനം അതിനുള്ള തെളിവ് നൽകുന്നു.

എപ്പോഴാണ് ഈ പ്രതികരണം ഉണ്ടാകുന്നത്?

വാക്സിൻ മൂലമുള്ള രക്തം കട്ടപിടിക്കൽ സാധ്യത ഉടനടി ഉണ്ടാകുന്നതല്ല. ലക്ഷണങ്ങൾ സാധാരണയായി വാക്സിനേഷന് ശേഷം 5 മുതൽ 30 ദിവസത്തിനുള്ളിലാണ് പ്രകടമാകുന്നത്. മിക്കവാറും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ. കഠിനവും വിട്ടുമാറാത്തതുമായ തലവേദന, കാഴ്ചയിലെ മാറ്റങ്ങൾ, കഠിനമായ വയറുവേദന അല്ലെങ്കിൽ പുറംവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാലിലെ നീര് അല്ലെങ്കിൽ തണുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ കണ്ടെത്തലിലൂടെ വാക്സിനുകൾ പുനർരൂപകൽപ്പന ചെയ്യാനും ഈ അവസ്ഥയെ മികച്ച രീതിയിൽ ചികിത്സിക്കാനും സാധിക്കുമെന്ന് അവർ പറയുന്നു.

യുവജനങ്ങളിലെ പെട്ടെന്നുള്ള ഹൃദയസംബന്ധമായ മരണങ്ങളും കൊഡ് വാക്സിനും തമ്മിൽ ബന്ധമുള്ളതായി ICMR, CDC തുടങ്ങിയവയുടെ പഠനങ്ങളിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അപൂർവ്വം കേസുകളിൽ mRNA വാക്സിനുകൾ (ഫൈസർ, മോഡേണ) ഹൃദയ പേശികളിലെ വീക്കവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം രോഗികളും വേഗത്തിൽ സുഖം പ്രാപിച്ചിട്ടുണ്ട്.

8-45 പ്രായപരിധിയിലുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങളിൽ പകുതിയിലധികവും തിരിച്ചറിയപ്പെടാത്ത ഹൃദയരോഗങ്ങൾ കാരണമാണെന്ന് എയിംസ് വിശകലനം വ്യക്തമാക്കുന്നു. കൊഡ് വാക്സിനുകൾ ഭൂരിഭാഗം ആളുകൾക്കും സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണെന്ന് ഡോ. ചന്ദ്ര ഊന്നിപ്പറയുന്നു. ഇത്തരം മരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വില്ലൻ നേരത്തെയുള്ള ഹൃദയരോഗങ്ങളാകാനാണ് സാധ്യത. അതിനാൽ നിങ്ങളുടെ ഹൃദയത്തെ നന്നായി പരിചരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here