സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി.

0
3

നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.
​വിവാഹവാർത്തയും ചിത്രങ്ങളും സ്വപ്ന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.​”ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; മറിച്ച്, ഞങ്ങളുടെ മക്കൾക്ക് സത്യവും ബഹുമാനവും ശാശ്വതമായ മൂല്യങ്ങളും പഠിച്ചെടുക്കാൻ സാധിക്കുന്ന ഒരു പുണ്യസങ്കേതം പണിതുയർത്താൻ കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം” – സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here