കാനേഡിയൽ മദ്യങ്ങൾക്കും പാലുത്‌പ്പനങ്ങൾക്കും ഇറക്കുമതി നിരോധനം ഏർപ്പെടുത്തി അമേരിക്ക

0
3

കാനഡയില്‍ നിന്നുള്ള മദ്യം, മോട്ടോർ സൈക്കിളുകൾ, പാലുത്‌പ്പനങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ച് അമേരിക്ക. സെപ്‌റ്റംബർ 29 മുതലാണ് ഇറക്കുമതി നിരോധനം പ്രാബല്യത്തിൽ വരുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബിയർ, വിവിധതരം വൈനുകൾ, വിസ്‌കി, റം, വോഡ്‌ക, ബ്രാണ്ടി എന്നിവയുൾപ്പെടെയുള്ള കനേഡിയൻ മദ്യങ്ങളുടെ ഇറക്കുമതിയാണ് അമേരിക്ക നിരോധിച്ചത്. ശർക്കര പാനി, കരിമ്പ് മൊളാമ്പസ്, ആൽക്കഹോൾ രഹിത ബിയർ എന്നിവയും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേ വിവിധ തരം ചീസ് ഉത്‌പ്പനങ്ങൾക്ക് 50 ശതമാനം താരിഫും യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കാനഡയിൽ നിന്നുള്ള വാഹനങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 2027 ജനവരി മുതലാണ് താരിഫ് പ്രാബല്യത്തിൽ വരുക. വിഷയം രൂക്ഷമായതോടെ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയെ ആശ്രയിക്കുന്നത് കുറക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

അമേരിക്കയും കാനഡയും തമ്മിൽ മാസങ്ങളായി തുടരുന്ന വ്യാപാര തർക്കത്തിലെ ഏറ്റവും പുതിയ നടപടിയാണ് വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ പുതിയ ഉപരോധം. ചരിത്രപരമായി ഇരു രാജ്യങ്ങളും അടുത്ത സഖ്യകക്ഷികളും പരസ്‌പര പ്രധാന ബിസിനസ് പങ്കാളികളുമാണ്.

മെക്‌സിക്കോ കഴിഞ്ഞാൽ യുഎസിൻ്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് കാനഡ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കത്തിൽ ബിസിനസ് ഉടമകൾ അശങ്ക പ്രകടിപ്പിച്ചു. സാധനങ്ങളുടെ വില ഉയരുമെന്നും ഉപഭോക്തകളുടെ എണ്ണം കുറയുമെന്നും പല ബിസിനസ് ഉടമകളും വ്യക്തമാക്കി.

അമേരിരക്കൻ ഇറക്കുമതി ഉത്‌പ്പനങ്ങൾക്ക് കാനഡ താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് കനേഡിയൻ ഉത്‌പ്പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 20 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് സാധനങ്ങൾക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെ താരിഫ് കാനഡ ചുമത്തിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉത്‌പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താതെ അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ കാനഡ യുഎസിനോട് വിവേചനം കാണിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ കനേഡിയൻ ഉത്‌പ്പനങ്ങൾ

  • പാലുത്‌പ്പനങ്ങൾ
  • കരിമ്പ് മൊളാമ്പസ്
  • ആൽക്കഹോൾ രഹിത ബിയർ
  • വൈൻ, റം, വോഡ്‌ക, വിസ്‌കി പോലുള്ള ലഹരി ഉത്‌പ്പനങ്ങൾ
  • മോട്ടോർ സൈകിളുകൾ

തീരുവ ഏൽപ്പെടുത്തിയ ഉത്‌പ്പനങ്ങൾ

  • വിവിധ തരം ചീസ്
  • പേപ്പർ
  • ഫർണിച്ചറുകൾ
  • അലൂമിനിയം, ഇരുമ്പ് പോലുള്ള ലോഹങ്ങൾ
  • മോട്ടോർ ബോട്ടുകൾ
  • സ്വീച്ച് ബോർഡുകൾ

LEAVE A REPLY

Please enter your comment!
Please enter your name here