വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം ഉപഭോഗം കൂടിയത്; സെപ്റ്റംബർ പതിനഞ്ചോടെ പരിഹരിക്കാനായേക്കുമെന്ന് മുഖ്യമന്ത്രി

0
2

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിലവിലെ പ്രതിസന്ധി സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു. മന്ത്രിസഭായോഗം കഴിഞ്ഞ് മാധ്യമങ്ങളെ കാണവെയാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

‘മഴയുടെ കുറവ്‌ കാരണം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ കാരണമായി.ക ൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളിൽ വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. ജനങ്ങളുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി. ഇപ്പോൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേൽ അമിത ചാർജ് ഈടാക്കാതെ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പവർകട്ട് സമയം കൃത്യമായി അറിയിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതില്ല. വിവിധ സമയങ്ങളിലായി ഒരു മണിക്കൂറോളം നേരമാണ് അപ്രഖ്യാപിത പവർകട്ട്.

രാത്രി ഏഴുമുതൽ 12 വരെ വൈദ്യുത നിയന്ത്രണമെന്നാണ് പറയുന്നതെങ്കിലും പുലര്‍ച്ചെ വരെ പവര്‍കെട്ട് തുടരുന്നുണ്ട്. വൈദ്യുതി തടസ്സപ്പെടുന്ന കൃത്യമായ സമയം പ്രഖ്യാപിക്കാത്തതാണ്‌ കിടപ്പുരോഗികളിം പിഞ്ചുകുഞ്ഞുങ്ങളുമടക്കമുള്ളവരെ വലയ്ക്കുന്നത്. കടുത്ത ചൂടിനൊപ്പം വൈദ്യുതി തടസം കൂടിയായതോടെ ജനജീവിതം ദുസ്സഹമായി.

LEAVE A REPLY

Please enter your comment!
Please enter your name here