വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന് ഇഡിയുടെ സുപ്രധാന കണ്ടെത്തൽ

0
2

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡിയുടെ സുപ്രധാന കണ്ടെത്തൽ.

പിണറായി വിജയൻ, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നൽകി. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ഗുരുതര പരാമർശം. കൈപറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.

എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം. കേസിൽ പന്ത് സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് എത്തിയതോടെ, പ്രതിപക്ഷനേതാവിനെതിരെ എന്തായിരിക്കും തുടർനീക്കം എന്നതിലാണ് ആകാംക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here