നിർദേശങ്ങൾ പാലിക്കാത്ത തീയറ്ററുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മേയർ വി.വി. രാജേഷ്

0
2

ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതും സുരക്ഷ- ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും അനുവദിക്കില്ലെന്ന് കോർപറേഷൻ. തിയറ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർശന നിർദേശങ്ങളുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തി. നിർദേശങ്ങൾ പാലിക്കാത്ത തീയറ്ററുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി

🎈തിയറ്ററുകളുടെ പ്രവേശന കവാടങ്ങളിലും ഓരോ ഡോറുകൾക്ക് സമീപവും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ശുദ്ധമായ കുടിവെള്ളവും ഗ്ലാസുകളും നിർബന്ധമായും ഒരുക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ നിർദേശിച്ചു. ആകാശത്ത് 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ പോലും സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിൽ വെള്ളത്തിന് അമിതവില ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here