സൈജു കുറുപ്പിന്റെ സസ്‌പെൻസ് ത്രില്ലർ, ‘ആരം’ ടീസർ

0
4

സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ ടീസർ പുറത്ത്. സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂനൈസ് ബാബു അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയനായ പരസ്യചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. വിഷ്ണു രാമചന്ദ്രൻ ആണ് തിരക്കഥ.

സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമാണവും വിതരണവും.ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ്: റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പിആർഒ: വാഴൂർ ജോസ്..

video

LEAVE A REPLY

Please enter your comment!
Please enter your name here