ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
3
റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മൂന്ന് പ്രധാന ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്റർനാഷണൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള വിലക്ക് വെള്ളിയാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിജിഎസ് ഫ്ലൈഓവർ, പീന്യ എലിവേറ്റഡ് കോറിഡോർ, സിൽക്ക് ബോർഡിനെയും രാഗിഗുഡ്ഡയെയും ബന്ധിപ്പിക്കുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നിവിടങ്ങളിലും വിവിധ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ലക്ഷ്യമിട്ടാണ് ബെംഗളൂരു ട്രാഫിക് പൊലീസിന്റെ നടപടി.സെപ്റ്റംബർ 11 മുതൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിലും ഇരുചക്ര വാഹന വിലക്കേർപ്പെടുത്തി. ബെംഗളൂരുവിലെ മൂന്ന് ഫ്ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും പ്രത്യേക വിഭാഗം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

മൂന്ന് ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ചരക്ക് വാഹനങ്ങൾക്കും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വിലക്ക്. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് ദിവസം മുഴുവൻ നിയന്ത്രണമേർപ്പെടുത്തി.
പീന്യ ഫ്ലൈഓവറിൽ ഓട്ടോറിക്ഷകൾക്ക് ദിവസം മുഴുവൻ വിലക്ക്. ചരക്ക് വാഹനങ്ങൾക്കും തിരക്കേറിയ സമയങ്ങളിൽ നിയന്ത്രണമുണ്ട്.
ഇതിന് പുറമെ ഇന്റർനാഷണൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിലും സിൽക്ക് ബോർഡിനെയും രാഗിഗുഡ്ഡയെയും ബന്ധിപ്പിക്കുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവറിലും വിവിധ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here