വിദ്യാർഥി അനഘ ശശി അനിശ്ചിത കാല നിരാഹാരം തുടങ്ങി

0
6

ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ മലയാളം സർവകലാശാല ഗവേഷക വിദ്യാർഥി അനഘ ശശി, നിരാഹാരം തുടങ്ങി. ജാതി അധിക്ഷേപം നടത്തിയ അധ്യാപകർക്കെതിരെ ഉടന്‍ നടപടി വേണമെന്ന് അനഘ ശശി. സർവകലാശാലക്ക് മുന്നിൽ നടത്തി വരുന്ന സമരം 22 ദിവസമാകുമ്പോൾ ആണ് അനഘ ശശി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ഇത്ര ദിവസം സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.ജാതി അതിക്ഷേപം നടത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഗവേഷണത്തിന്റെ ഭാഗമായ ഡോക്ടറൽ കമ്മറ്റി കൂടുക, ആവശ്യമായ അക്കാദമിക സൗകര്യം ഒരുക്കുക, രജിസ്ട്രാർ, sc/st സെൽ ചെയർമാൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുക, ഹോസ്റ്റലിൽ അതിക്രമം നടത്തിയ സഹ വിദ്യാർഥിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം അനഘയുടെ പരാതിയിൽ കഴമ്പില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here