കുതിരാൻ തുരങ്കം: ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

0
109

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ പ്രദേശത്ത്​ 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാന്‍ യാത്രക്കാര്‍ മൂന്ന്​ മുതല്‍ നാല്​ മണിക്കൂര്‍ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തില്‍ തുരങ്ക നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒക്ടോബര്‍ 15നകം വിശദീകരണം ഹാജരാക്കണമെന്ന്​ ദേശീയപാത അതോറിറ്റിയോട്​ ​ഹൈകോടതി ആവശ്യപ്പെട്ടു.

 

ദേശീയപാത വിഷയത്തില്‍ നിയമ പോരാട്ടം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്​ നല്‍കിയ ഹര്‍ജിയില്‍ ജസ്​റ്റിസ്​ പി.വി. ആശയാണ്​ വിശദീകരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്​. ഇക്കാര്യത്തില്‍ ​ഹൈകോടതിക്കുള്ള ചോദ്യങ്ങള്‍ക്ക്​ അതോറിറ്റി വിശദീകരണം നല്‍കണമെന്നാണ്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്  ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന്​ പരിഹാരം കാണാനും തുരങ്ക നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഗതാഗതത്തിന്​ തുറന്ന്​ കൊടുക്കാനും അതോറിറ്റിക്കും കരാര്‍ കമ്ബനിക്കും നിര്‍ദേശം നല്‍കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഷാജി കോടങ്കണ്ടത്ത്​ കോടതിയെ സമീപിച്ചിരുന്നത്​. ഇതിന്മേല്‍ സെപ്റ്റംബര്‍ 29ന്​ മറുപടി ഫയല്‍ ചെയ്യാനാണ്​ കോടതി ആവശ്യപ്പെട്ടിരുന്നത്​. എന്നാല്‍, 29ന്​ കേസ്​ പരിഗണിച്ചപ്പോള്‍ അതോറിറ്റി വിശദീകരണം സമര്‍പ്പിച്ചില്ല.

 

പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറന്‍സ്​ കിട്ടിയിട്ടും തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അതോറിറ്റിക്കു വേണ്ടി ഹാജരായി സ്​റ്റാന്‍ഡിങ്​ കോണ്‍സലിനോട്​ കോടതി ചോദിച്ചു. തുടര്‍ന്നാണ്​ 15നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here