യുവാക്കൾ ലഹരി ഉപയോഗത്തിൽ നിന്നും അമിതമായ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. ഇന്നത്തെ യുവതല നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികളാണ് ഇവയെന്നും, നമ്മുടെ യുവത്വത്തെ ഈ രണ്ട് വിപത്തുകളിൽ നിന്നും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി








