9 മാസമായി വൈദ്യുതിയില്ല; വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കാതെ തോട്ടമുടമ

0
44

9 മാസമായി വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത തൊഴിലാളി ലയത്തില്‍ ദുരിത ജീവിതം നയിക്കുകയാണ് പളനിയമ്മാളും കുടുംബവും. ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞുള്‍പ്പെടെ ഈ വീട്ടിലുണ്ട്. ഇടുക്കി പാമ്പനാര്‍ റാണികോവില്‍ എസ്റ്റേറ്റിലാണ് സംഭവം. വൈദ്യുതി പുനസ്ഥാപിക്കാന്‍ തോട്ടം ഉടമ അപേക്ഷ നല്‍കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം.

എസ്‌റ്റേറ്റുകാര്‍ ഇന്ന് കണക്ഷന്‍ തരാം നാളെ തരാം എന്ന പല്ലവി ആവര്‍ത്തിക്കയായിരുന്നുവെന്ന് കുടുംബം പറയുന്നു. എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് കഴിഞ്ഞ ഒന്‍പത് മാസമായി കുടുംബത്തെ ഇരുട്ടിലാക്കിയത്. എസ്റ്റേറ്റിലെ സ്ഥിരം ജീവനക്കാരായിരുന്നു പളനിയമ്മാളും ഭര്‍ത്താവ് ബാലകൃഷ്ണനും. എസ്റ്റേറ്റ് ബദല്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബാലകൃഷ്ണന്റെ ജോലി പോയി. പിന്നീട് പളനിമ്മാളിന് വേണ്ടി അനുവദിച്ചതാണ് ഈ ലയം. ഇവര്‍ മുന്‍പ് താമസിച്ചിരുന്നയിടം കുറച്ച് നാള്‍ മുന്‍പ് തീപിടുത്തത്തില്‍ നശിച്ച് പോയിരുന്നു. പിന്നീട് മറ്റൊരിടത്തേക്ക് മാറിയെങ്കിലും അതിന്റെ ദയനീയാവസ്ഥ കാരണമാണ് ഇങ്ങോട്ട് മാറിയത്.

കുടുംബം ചെല്ലുമ്പോള്‍ തന്നെ അവിടെ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. മുന്‍പ് താമസിച്ചിരുന്നയാളുകള്‍ മാറിപ്പോയതിന് പിന്നാലെ വൈദ്യുതി കുടിശികയാകുകയും ആറായിരത്തിലധികം രൂപ കെഎസ്ഇബിക്ക് അടയ്ക്കാനുമുണ്ടായിരുന്നു. അതോടെ വൈദ്യുതി കണക്ഷന്‍ കമ്പനി കട്ട് ചെയ്യുകയായിരുന്നു. നേരത്തെ താമസം മാറി പോയ ആളുകളില്‍ നിന്ന് ഈ കുടിശിക തുക എസ്‌റ്റേറ്റ് അധികൃതര്‍ ഈടാക്കിയിരുന്നു. എന്നിട്ടും പണമടച്ച് വൈദ്യുതി പുനഃസ്ഥാപിച്ചില്ല. എസ്റ്റേറ്റിന്റെ സ്ഥലമായതിനാല്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കിയാല്‍ മാത്രമേ വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ പുനഃസ്ഥാപിക്കുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here