ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് (ഓഗസ്റ്റ് 4) മുതൽ വിർച്വൽ ക്യൂ വഴി ദർശനം. ഭക്തരുടെ പ്രവേശനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് വിർച്വൽ ക്യൂ ആരംഭിക്കുന്നത്. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ വഴി ദർശനം നടത്താം. ഇതിലൂടെ പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്കായി കൂടുതല്‍ സുഗമവും ക്രമബദ്ധവുമായ ദര്‍ശനാനുഭവം ഒരുക്കുന്നതിനുമാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷ്യമിടുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് തങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം മുന്‍കൂട്ടി തിരഞ്ഞെടുത്ത് ദര്‍ശനം ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതുവഴി ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയും.ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നുമാണ് ഓണ്‍ലൈന്‍ ദര്‍ശന സംവിധാനം നടപ്പാക്കുന്നത്. ദര്‍ശനത്തിനായുള്ള ബുക്കിംഗ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നടത്താം. ഒരു ബുക്കിംഗില്‍ പരമാവധി ആറ് പേരെയാണ് ഉള്‍പ്പെടുത്തേണ്ടത്. പുതിയ സംവിധാനം വിജയകരമാകുന്ന സാഹചര്യത്തില്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ വഴി ദര്‍ശനസമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഭക്തര്‍ക്ക് ലഭ്യമാക്കുമെന്ന് ദേവസ്വം അറിയിച്ചു.







