കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് തുടക്കത്തിലേ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. കേസില്‍ സിബിഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഹൈക്കടതി എടുത്തത്. സിബിഐ അന്വേഷണം തടയാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണം തുടരട്ടെ എന്ന് വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. വ്യാഴാഴ്ച വാദം തുടരുമെന്നും കോടതി അറിയിച്ചു.