15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്:

0
32

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.

ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവൺമെന്റിന്റെ സുപ്രധാന തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഫ്രഞ്ച് നിയമനിർമ്മാതാക്കൾ അംഗീകരിച്ചു. ഹൈസ്കൂളുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗവും ബിൽ നിരോധിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ചരിത്രപരമായ നടപടിയെ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. സെപ്റ്റംബറിൽ നിയമം പ്രാബല്യത്തിൽ വരും. ഓൺലൈൻ വിജ്ഞാനകോശങ്ങൾ, വിദ്യാഭ്യാസ അല്ലെങ്കിൽ ശാസ്ത്രീയ ഡയറക്ടറികൾ എന്നിവ ഈ നിരോധനത്തിൽ ഉൾപ്പെടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here