പത്തനംതിട്ടയിൽ പ്രിയദർശിനി തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

0
3

പത്തനംതിട്ട: സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. മല്ലപ്പള്ളി പാടിമണ്ണിലാണ് സംഭവം. സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചായിരുന്നു ബസ് തടഞ്ഞത്. ചുങ്കപ്പാറയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോയ പ്രിയദർശിനി ബസാണ് തടഞ്ഞത്. ബസ് തടഞ്ഞ് നിർത്തി കെഎസ്‌ആര്‍ടിസി ജീവനക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

കോട്ടയം – റാന്നി റൂട്ടില്‍ സർവീസ് നടത്തുന്ന ‘ധന്യ’എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ബസ് തടഞ്ഞത്. നേരത്തെ നിശ്ചയിച്ച സമയത്ത് ഓടാതെ കെഎസ്ആർടിസി ബസുകൾ വൈകി സർവീസ് നടത്തുന്നത് തങ്ങൾക്ക് യാത്രക്കാരെ നഷ്‌ടപ്പെടുത്തുന്നുവെന്നും അതിനാലാണ് പ്രതിഷേധിച്ചതും എന്നുമാണ് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത്. ബസ് തടഞ്ഞിട്ടില്ലെന്നും സമയക്രമവുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു.

എന്നാൽ നിശ്ചിത സമയത്ത് റൂട്ടില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആർടിസിക്ക് അവകാശമുണ്ടെന്നും സ്വകാര്യ ബസുകൾ മനഃപൂർവ്വം തടസം സൃഷ്‌ടിക്കുകയാണെന്നും കെഎസ്ആർടിസി ജീവനക്കാർ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം ഉണ്ടായി. റൂട്ടിലെ സമയക്രമത്തെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ നേരത്തെയും തർക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here