ശരീരഭാരം കുറയ്‌ക്കാനായി ഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

0
29

ശരീരഭാരം ഉള്ളവർ ഭാരം കുറക്കാനായി ഭക്ഷണം ഒഴിവാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൻ്റെ അനന്തരഫലങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. വിദഗ്‌ധർ പറയുന്നത് ഇപ്രകാരം.

ഷ്‌ടമുള്ള  ഭക്ഷണമെല്ലാം കഴിക്കണം. എന്നാൽ വണ്ണം വയ്‌ക്കാനോ ശരീരഭാരം കൂടാനോ പാടില്ല. ഇങ്ങനെ ചിന്തിക്കുന്നവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. ജീവിതശൈലികൾ മാറിയപ്പോഴും ഭക്ഷണങ്ങളും രുചിയും കഴിക്കുന്നതിൻ്റെ അളവും മാറിമാറി വന്നപ്പോഴും ശരീരഭാരം കൂടുന്നതും അമിതവണ്ണവുമെല്ലാം ജീവിതത്തിൻ്റെ ഭാഗമായി.

ശരീരഭാരം കുറക്കുന്നതിനെപ്പറ്റി ചിന്തിച്ചാൽ ആദ്യം തെരഞ്ഞെടുക്കുന്ന മാർഗം ഭക്ഷണത്തിൻ്റെ അളവ് കുറച്ച് കലോറി അടങ്ങിയ ഭക്ഷണത്തിൻ്റെ അളവ് കൂട്ടുക എന്നതാണ്. എന്നാലിത് ശരിയായ പ്രവൃത്തിയണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് അത്ര ശരിയായ പ്രവൃത്തി അല്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

ഇടവിട്ട് ഭക്ഷണം കഴിക്കാതിരിക്കുന്നതും കലോറി നിയന്ത്രിച്ച് കഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന് പതിവായി പോഷകങ്ങൾ ലഭിക്കുന്നത് കുറക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. ഇത് മെറ്റബോളിസത്തെ തടസപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ ബുദ്ധിശക്തിയേക്കാൾ വളരെ വേഗത്തിലാണ് ശരീര പ്രവർത്തനങ്ങൾ നടക്കുന്നത്. ശരീരഭാരം കുറക്കുന്നതിൻ്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കി നിയന്ത്രണാധീതമായി മറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരത്തിലെ സമ്മർദ ഹോർമോണകളെ പുറന്തള്ളുന്നു. ഇതുവഴി ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നു എന്ന് വിദഗ്‌ധർ പറയുന്നു.

ഭക്ഷണം ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?

ഭക്ഷണം കുറച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാലിത് ലളിതമായി കരുതേണ്ട. ഭക്ഷണത്തിൻ്റെ അഭാവം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് കോർട്ടിസോൾ ഉത്‌പ്പാദിപ്പിക്കുകയും ഇത് മൂലം സമ്മർദ ഹോർമോൺ പ്രതികരിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ശരീരം കൂടുതൽ കൊഴുപ്പ് ശേഖരിക്കുന്നു. ഇത് ശരീരത്തിനാവശ്യമുള്ള ഊർജം ഉത്‌പ്പാദിപ്പാനാവാതെ വരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റും മറ്റും വേർതിരിച്ചെടുത്താണ് ശരീരത്തിന് ആവശ്യമായ ഊർജം ഉത്‌പ്പാദിപ്പിക്കപ്പെടുന്നത്. ഇതുമൂലം ഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് ഊർജക്ഷാമം അനുഭവപ്പെടുന്നു. ഇത് മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും മധുരമുള്ളതോ രുചികരമായതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകുന്നു,” എന്ന് ആരോഗ്യ വിദഗ്‌ധ നഹത പറയുന്നു.

കൂടാതെ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുന്നത് അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ അളവിൽ രുചികരമായതോ പഞ്ചസാര ചേർത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകുന്നു. ഇത് വീണ്ടും ശരീരത്തെ സ്വാഭാവിക നിലയിൽ എത്തിക്കുന്നു. തുടർന്ന് ആരോഗ്യം വർധിക്കുകയും ചെയ്യുന്നു.

ആയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ പതിവായി ഭക്ഷണം കഴിക്കാൻ നഹത നിർദേശിക്കുന്നു. ശരീരത്തിന് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പയർവർഗങ്ങളും പരിപ്പുകളും വിത്തുകളും ഉൾപ്പെടുന്ന സസ്യാധിഷ്‌ഠിത ഭക്ഷണങ്ങളും ആവശ്യമാണ്. സാലഡുകളും വാഴപ്പഴം, ചിയ സീഡ്‌സ്, നട്‌സ് എന്നിവ ചേർത്ത ഓട്‌സും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വെള്ളം, തേങ്ങാവെള്ളം, ഹെർബൽ ടീ എന്നിവയിൽ നിന്ന് ദഹനവ്യവസ്ഥയ്ക്കും ആവശ്യമായ ധാതുക്കൾ ലഭിക്കുന്നു.

ആരൊക്കെ ഭക്ഷണം ഒഴിവാക്കരുത്?

  • പ്രമേഹം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, കുറഞ്ഞ രക്തസമ്മർദം എന്നിവ ഉള്ളവർ ഭക്ഷണം ഒഴിവാക്കരുത്.
  • ഹോർമോൺ സൈക്കിൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾ കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം.
  • കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ ഭക്ഷണം ഒഴിവാക്കരുത്.

ശരീരഭാരം നിയന്ത്രിക്കാനായി ഭക്ഷണ നിയന്ത്രണത്തിന് പകരം ശരിയായ ഭക്ഷണശീലങ്ങളെ ആശ്രയിക്കുന്നതാണ് ഉത്തമം. സമയം ലാഭിക്കാനായി വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണം ഊർജ നിലകളിൽ പ്രതികൂല ഫലങ്ങൾ സൃഷ്‌ടിക്കുന്നു. ശരിയായ അളവിലുള്ള ജലാംശം, ഭക്ഷണം എന്നിവ പതിവായി കഴിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു. ഭാരം നിയന്ത്രിക്കുന്നതിനൊപ്പം മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ മെറ്റബോളിസം നിലനിർത്താൻ ഇത് സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here