ഹൈദരാബാദ്: ഫിഫ ലോകകപ്പ് ഫുട്ബോൾ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയായതോടെ ക്വാർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുന്ന എട്ട് കരുത്തരായ ടീമുകൾ ഏതൊക്കെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഫ്രാൻസ്, സ്പെയിൻ, അർജന്‍റീന, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ അവസാന എട്ടിൽ ഇടംപിടിച്ചപ്പോൾ, കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് മൊറോക്കോയും നോർവേയും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
റഫറിയിങ് വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രീ-ക്വാർട്ടറിലെ അവസാന ദിന മത്സരങ്ങൾ. ഈജിപ്‌തിനെതിരെ ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിലെ മിന്നും പ്രകടനവുമായി അർജന്‍റീന 3-2 ന് വിജയം പിടിച്ചെടുത്തത്. സ്വിറ്റ്സർലൻഡ് ആകട്ടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊളംബിയയെ വീഴ്ത്തിയത്.
ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകൾ
- മൊറോക്കോ (കാനഡയെ 3-0 ന്)
- ഫ്രാൻസ് (പരാഗ്വെയെ 1-0 ന്)
- നോർവേ (ബ്രസീലിനെ 2-1 ന്)
- ഇംഗ്ലണ്ട് (മെക്‌സിക്കോയെ 3-2 ന്)
- സ്പെയിൻ (പോർച്ചുഗലിനെ 1-0 ന്)
- ബെൽജിയം (യുഎസ്എയെ 4-1 ന്)
- അർജന്‍റീന (ഈജിപ്‌തിനെ 3-2 ന്)
- സ്വിറ്റ്സർലൻഡ് (കൊളംബിയയെ പെനാൽറ്റിയിൽ 4-3 ന്)
ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഷെഡ്യൂൾ (ഇന്ത്യൻ സമയം)
ഫ്രാൻസ് vs മൊറോക്കോ – ജൂലൈ 10, പുലർച്ചെ 1:30 AM
സ്പെയിൻ vs ബെൽജിയം – ജൂലൈ 11, രാത്രി 12:30 AM
നോർവേ vs ഇംഗ്ലണ്ട് – ജൂലൈ 12, പുലർച്ചെ 2:30 AM
അർജന്‍റീന vs സ്വിറ്റ്സർലൻഡ് – ജൂലൈ 12, പുലർച്ചെ 6:30 AM
ഇന്ത്യയിൽ മത്സരങ്ങൾ സൗജന്യമായി കാണാം?
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ക്വാർട്ടർ ഫൈനൽ മുതലുള്ള ആവേശപ്പോരാട്ടങ്ങൾ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമുണ്ട്. ദൂരദർശൻ സ്പോർട്‌സ് (Doordarshan Sports) ചാനലിലൂടെയാണ് മത്സരങ്ങൾ തത്സമയം സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ജൂലൈ 10 മുതൽ ജൂലൈ 12 വരെയുള്ള ദിവസങ്ങളിലാണ് ഇന്ത്യയിൽ ഈ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുക.
സബ്‌സ്‌ക്രിപ്ഷനിലൂടെ കാണാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമുകൾ
ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സബ്‌സ്‌ക്രിപ്ഷനിലൂടെയും ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാാം
- ഡിജിറ്റൽ ലൈവ് സ്ട്രീമിങ് (ഒടിടി): മൊബൈലിലോ സ്‌മാർട്ട് ടിവിയിലോ തത്സമയം കളി കാണാൻ ആഗ്രഹിക്കുന്നവർക്ക് സീ5 ആപ്പ് വഴി മത്സരങ്ങൾ ലൈവായി കാണാം.
- ടെലിവിഷൻ ചാനൽ: കേബിൾ, ഡിടിഎച്ച് നെറ്റ്‌വർക്കുകളിൽ Unite8 Sports ചാനലിലൂടെ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.





