ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 2026-ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ ഔദ്യോഗികമായി പുറത്തിറക്കി. പ്രഖ്യാപിച്ചതുപോലെ തന്നെ, പരീക്ഷകള്‍ 2026 ഫെബ്രുവരി 17 മുതല്‍ ആരംഭിക്കും.
2025 പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോള്‍ തന്നെ 2026 പരീക്ഷകള്‍ ഫെബ്രുവരി 17-ന് തുടങ്ങുമെന്ന് CBSE അറിയിച്ചിരുന്നു. കൂടാതെ, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ദേശീയ വിദ്യാഭ്യാസ നയം (NEP-2020) ശുപാര്‍ശ ചെയ്ത രീതിയില്‍ നടത്തുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
പരീക്ഷകള്‍ തുടങ്ങുന്നതിന് 110 ദിവസം മുന്‍പ് തീയതി ഷീറ്റ് പുറത്തിറക്കാന്‍ സാധിച്ചതായി സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ഥികളുടെ വിഷയ കോമ്പിനേഷനുകളെക്കുറിച്ചുള്ള അന്തിമ വിവരങ്ങള്‍ ലഭിച്ചതിനാലാണ് ഇത്ര നേരത്തെ തീയതി ഷീറ്റ് പ്രസിദ്ധീകരിച്ചത്. നേരത്തെ, സെപ്റ്റംബര്‍ 24-ന് ഒരു താത്കാലിക തീയതി ഷീറ്റ് പുറത്തിറക്കിയിരുന്നു.
പൊതുവെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ക്കിടയില്‍ മതിയായ ഇടവേള ഉറപ്പാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷാ തീയതികള്‍ (എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്) പരിഗണിച്ച്, അതിന് വളരെ മുന്‍പ് തന്നെ ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും ഒരുപോലെ നന്നായി തയ്യാറെടുക്കാന്‍ സമയം നല്‍കും.
ഏകദേശം 40,000-ത്തിലധികം വിഷയ കോമ്പിനേഷനുകള്‍ ഒഴിവാക്കിയാണ് തീയതി ഷീറ്റ് തയാറാക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് തിരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങളുടെ പരീക്ഷകള്‍ ഒരേ തീയതിയില്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും. പരീക്ഷകള്‍ രാവിലെ 10.30-ന് ആരംഭിക്കും.
ജെഇഇ ( JEE Main) ഉം CBSE യും: JEE (Main) പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ CBSE പരീക്ഷകള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) JEE (Main) അപേക്ഷയില്‍ പതിനൊന്നാം ക്ലാസിലെ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനാല്‍, JEE (Main) ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പതിനൊന്നാം ക്ലാസിലെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കണമെന്ന് CBSE എല്ലാ സ്‌കൂളുകളോടും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് തീയതി ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
സിബിഎസ്ഇയുടെ 12ാം ക്ലാസിലെ ദേശീയ ടൈം ടേബിള്‍ ക്രമം-
ഫെബ്രുവരി 17, 2026 (ചൊവ്വ) ബയോടെക്നോളജി, ഓൺട്രപ്രനർഷിപ്പ്, ഷോർട്ട്‌ഹാൻഡ് (ഇംഗ്ലീഷ്), ഷോർട്ട്‌ഹാൻഡ് (ഹിന്ദി)
ഫെബ്രുവരി 18, 2026 (ബുധൻ) ഫിസിക്കൽ എജ്യുക്കേഷൻ
ഫെബ്രുവരി 19, 2026 (വ്യാഴം) എഞ്ചിനീയറിംഗ് ഗ്രാഫിക്സ്, ഹോർട്ടികൾച്ചർ, കോസ്റ്റ് അക്കൗണ്ടിംഗ്, ഭരതനാട്യം – നൃത്തം, കുച്ചിപ്പുടി – നൃത്തം, ഒഡീസി – നൃത്തം, മണിപ്പൂരി – നൃത്തം, കഥകളി – നൃത്തം
ഫെബ്രുവരി 20, 2026 (വെള്ളി)ഫിസിക്സ്
ഫെബ്രുവരി 21, 2026 (ശനി)ഓട്ടോമോട്ടീവ്, ഫാഷൻ സ്റ്റഡീസ്
ഫെബ്രുവരി 23, 2026 (തിങ്കൾ)മാസ് മീഡിയ സ്റ്റഡീസ്, ഡിസൈൻ തിങ്കിംഗ് ആൻഡ് ഇന്നൊവേഷൻ
ഫെബ്രുവരി 24, 2026 (ചൊവ്വ) അക്കൗണ്ടൻസി
ഫെബ്രുവരി 25, 2026 (ബുധൻ) ബ്യൂട്ടി & വെൽനസ്, ടൈപ്പോഗ്രാഫി & കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ഫെബ്രുവരി 26, 2026 (വ്യാഴം) ജ്യോഗ്രഫി
ഫെബ്രുവരി 27, 2026 (വെള്ളി) പെയിന്റിംഗ്, ഗ്രാഫിക്സ്, ശിൽപ്പം, അപ്ലൈഡ് ആർട്ട് (കൊമേഴ്സ്യൽ ആർട്ട്)
ഫെബ്രുവരി 28, 2026 (ശനി) കെമിസ്ട്രി
മാർച്ച് 2, 2026 (തിങ്കൾ) ഉറുദു ഇലക്ടീവ്, സംസ്കൃതം ഇലക്ടീവ്, കർണാടിക് മ്യൂസിക് വോക്കൽ, കർണാടിക് മ്യൂസിക് മെൽ ഇൻസ്, കർണാടിക് മ്യൂസിക് പെർ ഇൻസ് മൃദംഗം, കഥക് – നൃത്തം, ഉറുദു കോർ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഇൻഷുറൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, ഇലക്ട്രിക്കൽ ടെക്നോളജി
മാർച്ച് 3, 2026 (ചൊവ്വ) ലീഗൽ സ്റ്റഡീസ്
മാർച്ച് 5, 2026 (വ്യാഴം) സൈക്കോളജി
മാർച്ച് 6, 2026 (വെള്ളി) പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, സിന്ധി, മറാത്തി, ഗുജറാത്തി, മണിപ്പൂരി, മലയാളം, ഒഡിയ, ആസാമീസ്, കന്നഡ, അറബിക്, ടിബറ്റൻ, ജർമ്മൻ, റഷ്യൻ, പേർഷ്യൻ, നേപ്പാളി, ലിംബൂ, ലെപ്ച, തെലുങ്ക് തെലങ്കാന, ബോഡോ, ടാങ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കാശ്മീരി, മിസോ
മാർച്ച് 7, 2026 (ശനി) യോഗ, ഇലക്ട്രോണിക്സ് & ഹാർഡ്‌വെയർ
മാർച്ച് 9, 2026 (തിങ്കൾ) മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്
മാർച്ച് 10, 2026 (ചൊവ്വ) ഫുഡ് പ്രൊഡക്ഷൻ, ഓഫീസ് പ്രൊസീജിയേഴ്സ് & പ്രാക്ടീസസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, ഏർലി ചൈൽഡ്ഹുഡ് കെയർ & എജ്യുക്കേഷൻ
മാർച്ച് 11, 2026 (ബുധൻ) ഹിന്ദുസ്ഥാനി മ്യൂസിക് മെൽ ഇൻസ്, ഹിന്ദുസ്ഥാനി മ്യൂസിക് പെർ ഇൻസ്, ഹെൽത്ത് കെയർ, ഡിസൈൻ
മാർച്ച് 12, 2026 (വ്യാഴം) ഇംഗ്ലീഷ് ഇലക്ടീവ്, ഇംഗ്ലീഷ് കോർ
മാർച്ച് 13, 2026 (വെള്ളി) ടൂറിസം, എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ
മാർച്ച് 14, 2026 (ശനി)ഹോം സയൻസ്
മാർച്ച് 16, 2026 (തിങ്കൾ) ഹിന്ദി ഇലക്ടീവ്, ഹിന്ദി കോർ
മാർച്ച് 17, 2026 (ചൊവ്വ)ഹിന്ദുസ്ഥാനി മ്യൂസിക് വോക്കൽ
മാർച്ച് 18, 2026 (ബുധൻ) ഇക്കണോമിക്സ്
മാർച്ച് 19, 2026 (വ്യാഴം)ഫിസിക്കൽ ആക്റ്റിവിറ്റി ട്രെയിനർ
മാർച്ച് 20, 2026 (വെള്ളി)മാർക്കറ്റിംഗ്
മാർച്ച് 23, 2026 (തിങ്കൾ) പൊളിറ്റിക്കൽ സയൻസ്
മാര്‍ച്ച് 24 , 2026 (ചൊവ്വ)റീട്ടെയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
മാർച്ച് 25, 2026 (ബുധൻ)ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി
മാർച്ച് 27, 2026 (വ്യാഴം) ബയോളജി
മാർച്ച് 29, 2026 (ശനി)ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ
മാർച്ച് 30, 2026 (തിങ്കൾ) ഹിസ്റ്ററി
ഏപ്രിൽ 1, 2026 (ബുധൻ) ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്, അഗ്രികൾച്ചർ, മെഡിക്കൽ ഡയഗ്നോസ്റ്റിക്സ്, സെയിൽസ്മാൻഷിപ്പ്
ഏപ്രിൽ 2, 2026 (വ്യാഴം) നാഷണൽ കേഡറ്റ് കോർപ്സ് (NCC), ഫുഡ് ന്യൂട്രീഷൻ & ഡയറ്റെറ്റിക്സ്
ഏപ്രിൽ 4, 2026 (ശനി) സോഷ്യോളജി
ഏപ്രിൽ 6, 2026 (തിങ്കൾ) നോളജ് ട്രഡീഷൻ & പ്രാക്ടീസസ് ഓഫ് ഇന്ത്യ, ഭോട്ടി, കൊക്ബോറോക്, ബാങ്കിംഗ്, ഇലക്ട്രോണിക്സ് ടെക്നോളജി
ഏപ്രിൽ 7, 2026 (ചൊവ്വ)വെബ് ആപ്ലിക്കേഷൻ
ഏപ്രിൽ 8, 2026 (ബുധൻ)സംസ്കൃതം കോർ, ഫ്രഞ്ച്, ടാക്സേഷൻ
ഏപ്രിൽ 9, 2026 (വ്യാഴം) മൾട്ടി-മീഡിയ, ടെക്സ്റ്റൈല്‍ സിഡൈന്‍, ഡേറ്റ് സയന്‍സ്
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കൂ- https://www.cbse.gov.in.




