കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നു. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ സമരം ശക്തിയാര്‍ജ്ജിക്കുകയാണ്.
പഞ്ചാബിലെ ട്രെയിന്‍ തടയല്‍ സമരം സെപ്റ്റംബര്‍ 29 വരെ തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് പഞ്ചാബില്‍ 28 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകരുടെ റോഡ് ഉപരോധം തുടരുകയാണ്. മഹാരാഷ്ട്ര , മധ്യപ്രദേശ് രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.