സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവനക്കാരന്‍ ക്ഷിതിജ് പ്രസാദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. മുംബൈ കോടതി ഒക്ടോബര്‍ മൂന്ന് വരെയാണ് ക്ഷിതിജിനെ കസ്റ്റഡിയില്‍ വിട്ടത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് നടപടി.
ഇന്നലെയാണ് നാര്‍ക്കോട്ടിത് കണ്‍ട്രോള്‍ ബ്യൂറോ ക്ഷിതിജിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ക്ഷിതിജിനെ എന്‍സിബി അറസ്റ്റ് ചെയ്തത്. ക്ഷിതിജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ക്ഷിതിജ് നിഷേധിച്ചിരുന്നു. തന്നെ ഫ്രെയിം ചെയ്യുകയാണെന്നായിരുന്നു ക്ഷിതിജിന്റെ അവകാശവാദം. നിരവധി മയക്കുമരുന്ന് ഏജന്റുമാരുമായി ക്ഷിതിജിന് ബന്ധമുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. എന്‍സിബിയുടെ പല ചോദ്യങ്ങള്‍ക്കും ക്ഷിതിജ് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ക്ഷിതിജിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍സിബി കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്