പൊതു ഫണ്ട് ദുരുപയോഗം: അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ്

0
24

പൊതുസ്വത്ത് നിയമലംഘിച്ച് ദുരുപയോഗം നടത്തിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചുകൊണ്ട് പോലീസ് റോസ് അവന്യൂ കോടതിയിൽ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചു.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേഹ മിത്തലിന് മുന്നിൽ സമർപ്പിച്ച കംപ്ലയിൻസ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ അടുത്ത വാദം കേൾക്കൽ ഏപ്രിൽ 18 ലേക്ക് മാറ്റി.

ദേശീയ തലസ്ഥാനത്ത് വലിയ ഹോർഡിംഗുകൾ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് മാർച്ച് 11 ന് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കാൻ പോലീസിനോട് ഉത്തരവിട്ട കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കെജ്‌രിവാളിന് പുറമെ, “വലിയ” ബാനറുകളുടെ പേരിൽ മുൻ എംഎൽഎ ഗുലാബ് സിംഗിനും അന്നത്തെ ദ്വാരക കൗൺസിലറായ നിതിക ശർമ്മയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു.

2019-ൽ ഡൽഹിയിലെ ദ്വാരക പ്രദേശത്ത് പൊതുപണം ഉപയോഗിച്ച് വലിയ ഹോർഡിംഗുകൾ സ്ഥാപിച്ചതായി ആരോപണം ഉയർന്നപ്പോഴാണ് പരാതി ഉയർന്നത്. കെജ്‌രിവാൾ, അന്നത്തെ മട്ടിയാല എംഎൽഎ ഗുലാബ് സിങ് (എഎപി), ദ്വാരക എ വാർഡ് കൗൺസിലർ നിതിക ശർമ്മ എന്നിവർ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ “വലിയ വലിപ്പത്തിലുള്ള ഹോർഡിംഗുകൾ സ്ഥാപിച്ച് പൊതുപണം മനഃപൂർവ്വം ദുരുപയോഗം ചെയ്തു” എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here