രണ്ട് മാസത്തേക്ക് റേഷനിൽ പരിപ്പും പഞ്ചസാരയും ഇല്ല;

0
9

ഗ്വാഹട്ടി: ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടതിനാൽ രണ്ടു മാസത്തേക്ക് റേഷൻ വിതരണം തടസപ്പെടുമെന്ന് പ്രഖ്യാപിച്ച് അസം സർക്കാർ. സബ്സിഡിയോടു കൂടി നൽകുന്ന പയറുവർഗങ്ങൾ, പഞ്ചസാര, ഉപ്പ് എന്നിവരുടെ വിതരണമാണ് മുടങ്ങുക. സൗജന്യമായി നൽകുന്ന അരി വിതരണം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു താത്കാലികമായി പാസ്സാക്കിയ വോട്ട് ഓൺ അക്കൗണ്ട് ബജറ്റാണ് ഇപ്പോൾ നിലവിലുള്ളതെന്നും പുതിയ സർക്കാർ ജൂലൈയിൽ പൂർണമായ ബജറ്റ് അവതരിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. ഓഗസ്റ്റഅ മുതൽ റേഷൻ വിതരം പതിവു പോലെ തുടരും.

ഏതെങ്കിലും പൊതുവിതരണ ശാലകളിൽ മേയിൽ വിതരണം ചെയ്തതിനു ശേഷവും പരിപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ബാക്കിയുണ്ടെങ്കിൽ അത് അർഹരായ കുടുംബങ്ങൾക്ക് നൽകാവുന്നതാണെന്നും ഉത്തരവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here