ഐക്യരാഷ്ടസഭയിൽ സ്ഥിരാംഗത്വത്തിനായി വാദിച്ച് ഇന്ത്യ

0
103

ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ കാലോചിതമായ മാറ്റമുണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്ന് യു.എന്‍ പൊതുസഭയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രകാലം മാറ്റിനിര്‍ത്തുമെന്നും മോദി ചോദിച്ചു. ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരെയുള്ള യോജിച്ചുള്ള പോരാട്ടത്തിന് യു.എന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി ചോദിച്ചു.ഐക്യരാഷ്ട്രസഭയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here