മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ നടി ദീപിക പദുകോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് നടിയെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്തത്. ദീപികയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നുമാണ് വിവരം.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുന്‍പായി ദീപികയും പിന്നാലെ മാനേജര്‍ കരിഷ്മ പ്രകാശും സൗത്ത് മുംബൈയിലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി . വെള്ളിയാഴ്ച നാലു മണിക്കൂര്‍ കരിഷ്മയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മാരിജുവാന എത്തിച്ചെന്ന വാട്സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.