“ജനാധിപത്യത്തിൽ കരിനിഴൽ വീഴ്ത്തിയ ആൾ ” എന്ന് പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ച് ടൈം മാഗസിൻ

0
121

കഴിഞ്ഞ ദിവസമാണ്​ അമേരിക്കയിലെ ടൈം മാഗസിന്‍ 2020ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 മനുഷ്യരുടെ പേരുകള്‍ പുറത്തുവിട്ടത്​. ഇന്ത്യയില്‍നിന്ന്​ മൂന്നുപേരാണ്​ ലിസ്​റ്റില്‍ ഇടം പിടിച്ചത്​. ഷഹീന്‍ബാഗ്​ സമരനായിക ബില്‍ക്കീസ്​ ​െഎക്കണ്‍സ്​ എന്ന വിഭാഗത്തിലും ബോളിവുഡ്​ നടന്‍ ആയുഷ്​മാന്‍ ഖുറാന ആര്‍ട്ടിസ്​റ്റ്​ വിഭാഗത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡേഴ്​സ്​ എന്ന വിഭാഗത്തിലും ഇടംനേടി.ലിസ്​റ്റിലെ മറ്റുരണ്ടുപേരും സമൂഹത്തില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനത്തിനാണ്​ ഇടംപിടിച്ചതെങ്കിലും മോദിയുടെ കാര്യം വ്യത്യസ്​തമാണ്​.മോദിയുടെ ദുസ്വാധീനത്തെപറ്റിയുള്ള ടൈമി​െന്‍റ വിലയിരുത്തലാണ്​ ഇപ്പോള്‍ വൈറലായിരിക്കുന്നത്​. ഇന്ത്യന്‍ പ്രധാനമ​ന്ത്രിയെപറ്റി ടൈം മാഗസി​െന്‍റ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍ വിക്കാണ്​ കുറിപ്പ്​ നല്‍കിയിരിക്കുന്നത്​. ഇന്ത്യയെന്ന ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ജനാധിപത്യത്തി​െന്‍റയും സ്വര്‍ഗ്ഗഭൂമിയെ വെറുപ്പി​െന്‍റ കേന്ദ്രമാക്കിയ നേതാവായാണ്​ മോദിയെ ടൈം വിശേഷിപ്പിച്ചത്​.

മോദി അംഗമായ ഹിന്ദു ദേശീയ പാര്‍ട്ടിയായ ബി.ജെ.പി രാജ്യ​െത്ത മുസ്​ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്​ രാജ്യ​െത്ത നാനാത്വത്തെ ഇല്ലാതാക്കി. പകര്‍ച്ചവ്യാധിയുടെ കാലം​േപാലും വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചു. ലോകത്തെ ഏറ്റവും ഉൗര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍ കരിനിഴല്‍ വീഴ്​ത്തിയ ആളാണ്​ മോദിയെന്നും കാള്‍ വിക് കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here