സുശാന്തിന്റെ ആത്മഹത്യ കൊലപാതകമെന്ന് അഭിഭാഷകൻ :വിവാദം ചൂടുപിടിക്കുന്നു.

0
103

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്‍. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തത്.

സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ് എന്നാണ് എയിംസിലെ ഡോക്ടര്‍ വിശദമാക്കിയത്. കേസില്‍ സിബിഐ വരുത്തുന്ന കാലതാമസത്തില്‍ നിരാശനാണ്. കേസിലെ അന്വേഷണം വളരെ പെട്ടന്നാണ് മന്ദഗതിയിലായതെന്നും കേസിന്‍റെ ഗതി തിരിച്ച്‌ വിടുന്നതായും വികാസ് സിംഗ് പറയുന്നു.

നിലവില്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് അന്വേഷണം നടക്കുന്നത്. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് അന്വേഷണം എത്തിയിരുന്നു. സൂപ്പര്‍താരം ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യുകയാണ്. സുശാന്തിന്‍റേത് ആത്മഹത്യയാണെന്നും വിഷാദരോഗത്തിന് താരം ചികിത്സയിലായിരുന്നെന്നുമാണ് കേസിനെക്കുറിച്ച്‌ മുംബൈ പൊലീസ് വിശദമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here