എസ് പി ബി ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

0
119

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ മൃതദേഹം സംസ്കരിച്ചു. ചെന്നൈ റെഡ് ഹില്‍സിലെ താമരപ്പാക്കത്തെ ഫാം ഹൌസിലായിരുന്നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ, ചടങ്ങുകള്‍ നടന്നത്. മകന്‍ എസ്.പി.ബി ചരണ്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. കോടിക്കണക്കിന് വരുന്ന ആരാധകരുടെയെല്ലാം നെഞ്ചില്‍ ഒരു വിങ്ങല്‍ ബാക്കിയാക്കിയാണ് എസ്.പി.ബി യാത്രയായത്.

രാവിലെ പത്ത് മണി വരെയായിരുന്നു പൊതു ദര്‍ശനത്തിനുള്ള സമയം. പൊലിസിന്‍റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച്‌ ആരാധകര്‍ ഫാം ഹൌസിലേയ്ക്ക് ഒഴുകിയെത്തി. പലര്‍ക്കും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ കഴിയാത്തതിന്‍റെ വലിയ വിഷമം. പത്തു മണിയോടെ ആരംഭിച്ച ആചാരപരമായ ചടങ്ങുകള്‍ 12 മണിയ്ക്ക് അവസാനിപ്പിച്ച്‌, ഒടുവിലത്തെ യാത്രയ്ക്ക് എസ്.പി.ബിക്ക് ഒരുങ്ങി. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഫാം ഹൌസില്‍ തന്നെ അന്ത്യവിശ്രമത്തിനുള്ള അവസരം ഒരുക്കുകയെന്നത് ബന്ധുക്കളുടെ തീരുമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here