തിരുവനന്തപുരം: ബിനീഷ് കൊടിയേരിക്കെതിരായ ഇഡി നടപടി സര്‍ക്കാരിനെ വീണ്ടും പ്രതിസ്‌ഥാനത്ത് എത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജീര്‍ണത ബോധ്യപ്പെടുത്തുന്നതാനെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം നിലപാടിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു.