ബോക്‌സ് ഓഫിസില്‍ തീപ്പാറിച്ച് നാലാം ക്ലാസുകാരന്‍ ജോര്‍ജു കുട്ടി; ഒറ്റദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കലക്ഷന്‍

0
17

ന്ത്യൻ സിനിമാസ്വാദകരെ ഞെട്ടിച്ച ചിത്രമാണ് ദൃശ്യം. 2013 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന്‍റെ മൂന്നാം ഭാഗമാണ് പതിമൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയിരിക്കുന്നത്. ജോര്‍ജു കുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥയറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ദൃശ്യം 3യക്കായി ആരാധകര്‍ കാത്തിരുന്നത്.

വരുണ്‍ പ്രഭാകറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തവണ ജോര്‍ജു കുട്ടിയും കുടുംബത്തിനും നേരെ ഉയരുന്നത് എന്തായിരിക്കും എന്ന ആകാംക്ഷ തന്നെയായിരുന്നു ഈ കാത്തിരിപ്പിന് പിന്നില്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗമിറങ്ങി അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ജോര്‍ജു കുട്ടിയേയും കുടുംബത്തേയും ഇരു കയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ആഗോള ബോക്‌സ് ഓഫിസിലും ഇത് പ്രകടമായിരുന്നു.

മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. ആഗോളതലത്തില്‍ 45 കോടിയിലധികം രൂപയാണ് ഒറ്റദിവസം കൊണ്ട് ദൃശ്യം 3 വാരിക്കൂട്ടിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലര്‍ സീക്വല്‍ മലയാള ചിത്രത്തിന് ഇതുവരെ ലഭിച്ച രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രമായി മാറി.

കേരളത്തില്‍ നിന്ന് മാത്രം 11 കോടി രൂപയുടെ ഗ്രോസ് കലക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഏകദേശം 18.50 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. വിദേശ വിപണികളിൽ നിന്ന് 30 കോടി രൂപയുടെ വമ്പൻ കളക്ഷൻ ലഭിച്ചു. എന്നാല്‍ ലോകമെമ്പാടുമുള്ള മൊത്തം ഓപ്പണിംഗ് കലക്ഷന്‍ 48 കോടി രൂപയാണ്. ഗൾഫ് മേഖല, വടക്കേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും അസാധാരണമായ വരുമാനമാണ് ചിത്രം നേടിയത്. ഇതിലൂടെ ഫ്രാഞ്ചൈസിയുടെ വലിയ അന്താരാഷ്ട്ര ആകര്‍ഷണം തന്നെയാണ് സൂചിപ്പിക്കുന്നത്.

റിലീസിന് മുമ്പുതന്നെ അഡ്വാൻസ് ബുക്കിംഗുകളിലൂടെ ചിത്രം ചരിത്രപരമായ ചലനം സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആദ്യ ദിവസത്തെ പ്രീ-സെയിൽസ് 35 കോടി രൂപ കടന്നു. കേരളത്തിൽ മാത്രം 8 കോടിയിലധികം അഡ്വാൻസ് നേടി.

സമ്മിശ്ര പ്രതികരണം എത്തിയ ദൃശ്യം 3 ഇപ്പോൾ ഒരു വമ്പൻ ഓപ്പണിംഗ് വാരാന്ത്യത്തിലേക്ക് നീങ്ങുകയാണ്, ഇന്നത്തെയും വാരാന്ത്യങ്ങളിലും ഈ സംഖ്യ ഉയരുമെന്ന് തന്നെയാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഇത് തുടർന്നാൽ അത് 150 കോടിക്ക് അടുത്തെത്തുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് സിനിമയുടെ വലിയ ആകര്‍ഷണം. ജീത്തു ജോസഫിന്‍റെ സംവിധാന മികവിനേയും പ്രേക്ഷകര്‍ പുകഴ്ത്തുന്നുണ്ട്. മികച്ചൊരു ഇമോഷനൽ ത്രില്ലർ അനുഭവമാണ്. മികച്ച ക്ലൈമാക്‌സ് ആണ് ചിത്രത്തില്‍ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.

നാലാംക്ലാസ് പാസാവാത്ത, സിനിമകളെ സ്നേഹിക്കുന്ന, കേബിൾ ടിവിക്കാരനായ സാധാരണക്കാരാൻ ജോർജുകുട്ടി തന്റെ എല്ലാ പരിമിതികളെയും മറികടന്ന് തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതാണ് കണ്ടത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ചതാണ് ഈ ചിത്രം.

മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here