ഫ്രിഡ്ജിന് മുകളിൽ ഇവ വെക്കാറുണ്ടോ? എങ്കിൽ ചൂട് കാലത്ത് നിങ്ങൾക്ക് പണി കിട്ടും

0
28

ഇന്ന് നമ്മുടെയെല്ലാം വീടുകളിൽ മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ. ഈ ഫ്രിഡ്ജിനെ നമ്മൾ കഴിവതും മനോഹരമായി തന്നെ സൂക്ഷിക്കാറുണ്ട്. അതിന്റെ ഭാഗമായി പലരും ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് ഒന്നെങ്കിൽ ചെറിയ ഇൻഡോർ പ്ലാനറ്റുകളോ അല്ലെങ്കിൽ കുഞ്ഞി ഫ്ലവർ വെയിസുകളോ വെക്കാറുണ്ട്.

ഇനി സ്ഥലം ഇല്ലാത്തവർ ആണെങ്കിൽ സ്ഥലം ലഭിക്കാനായി ഒരുപക്ഷെ വാഹങ്ങളുടെ താക്കോൽ മുതൽ ന്യൂസ്പേപ്പറും ചെറിയ പത്രങ്ങളും വെക്കുന്നതും കാണുന്നുണ്ട്. എന്നാൽ ഇത് ഒരു മോശം ശീലമാണെന്ന് നിങ്ങൾക്ക് അറിയമോ? നിങ്ങളുടെ സ്ഥല പരിമിതിയോഅല്ലെങ്കിൽ ഭംഗിക്കൊ ആയി വെക്കുന്ന പലതും നിങ്ങളുടെ ഫ്രിഡിന്റെ ആയുസ് കുറക്കാം. ഇത് നിങ്ങളെ വലിയ സാമ്പത്തിക നഷ്ട്ടത്തിലെക്കും എത്തിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

നിങ്ങൾ വെക്കുന്ന സാധനങ്ങൾ അനുസരിച്ച് ഇത് ഫ്രിഡ്ജിനെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് നോക്കാം

1 മരുന്നുകൾ

ഒരുപക്ഷേ അടുക്കളിയി പാചകം ചെയ്യുന്ന സമയത്ത് വേഗത്തിൽ നിങ്ങൾ മരുന്ന് കഴിക്കാൻ ഓർക്കാൻ വേണ്ടിയോ അല്ലെങ്കിൽ വേഗത്തിൽ മരുന്ന് എടുക്കാൻ വേണ്ടിയോ ആയിരിക്കും ഫ്രിഡ്ജിന്റെ മുകളിൽ മരുന്ന് വെക്കുന്നത് എന്നാൽ എങ്ങനെ ചെയ്യരുത്. കാരണം ഫ്രിഡ്ജിന്റെ ഉള്ളിൽ ഇപ്പോഴും തണുപ്പാണെങ്കിലും അതിന്റെ പുറംഭാഗത്ത് കൂടുതൽ ചൂട് അനുഭവപ്പെടാറുണ്ട്.

ഈ ചൂട് നിങ്ങളുടെ മരുന്നിന്റെ ഫലത്തെ പ്രതികൂലമായി ബാധിക്കും. അതുപോലെ ഈ മരുന്നുകളുടെ ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യും.

 

2 ഇലക്ട്രോണിക് വസ്തുക്കൾ

സ്ഥലപരിമിതി മൂലമോ അല്ലെങ്കിൽ ഉപയോഗിക്കാത്തത് മൈക്രോവേവ് ഓവൻ, ടോസ്റ്റർ, റേഡിയോ എന്നിവ ചിലർ ഫ്രിഡ്ജിന്റെ മുകളിൽ വെക്കാറുണ്ട്. ഈ ശീലം തുടങ്ങിയവരാണ് നിങ്ങൾ എങ്കിൽ ഇത് പാടെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ഫ്രിഡ്ജിന്റെ കംപ്രസ്സറിൽ നിന്നുള്ള വൈബ്രേഷനുകൾ ഈ ഉപകരണങ്ങളുടെ ഇന്റേണൽ സർക്യൂട്ടുകളെ തകരാറിലാക്കും. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് ചൂട് ആകും

3 അക്വേറിയം

പലരും വീട്ടിൽ ചെയ്യുന്ന ഒരു മണ്ടത്തരമാണ് ഫ്രിഡ്ജിന് മുകളിൽ അക്വേറിയം വെക്കുന്നത്. മിക്കവാറും ചെറിയ ബൗളിൽ മീനുകളെ ഇട്ട് അത് ഫ്രിഡ്ജിന് മുകളിൽ വെക്കും. ഫ്രിജിന് ഭംഗി കുട്ടനാണ് എങ്ങനെ ചെയ്യുന്നത് എന്നാൽ ഇത് മീനുകൾക്ക് ദോഷമാണ്. മീനുകൾ പെട്ടന്ന് ചത്തുപോകാനും ഇടയാക്കും.

4 ചെടിച്ചട്ടികൾ

ഫ്രിഡ്ജിന് മുകളിൽ ചെടിച്ചട്ടികൾ വെക്കാൻ നമുക്ക് ഇഷ്ട്ടമാണ്. കാരണം ഇത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ നിങ്ങൾ ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ ഇവ ഫ്രിഡ്ജിലേക്ക് വീണ് ഫ്രിഡ്ജ് നശിക്കാനും, ഷോർട്ട് സർക്യൂട്ടിനും കാരണമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here