സ്വർണ വിലയില്‍ വീണ്ടും വർധനവ്,ഇന്നത്തെ നിരക്കിങ്ങനെ

0
36

തിരുവന്തപുരം: സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്നലെ രാവിലെ സ്വർണം പവന് 1,12,160 രൂപ ആയിരുന്നു. ഈ വില വൈകിട്ട് 6.5 ആയപ്പോഴേക്ക് 1,12,960 രൂപ എന്ന നിലയിലേക്ക് വർധിച്ചു. ഇതേ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്.

ഇന്നത്തെ വിശദമായ വില വിവരം

22 കാരറ്റ് സ്വർണം പവന് 1,12,960 രൂപയും ഗ്രാമിന് 14,120 രൂപയുമാണ് സംസ്ഥാനത്ത് വില. 18 കാരറ്റ് സ്വർണം പവന് 92,840 രൂപയും ഗ്രാമിന് 11,605 രൂപയുമാണ്. 14 കാരറ്റ് സ്വർണം പവന് 72,280 രൂപയും ഗ്രാമിന് 9,035 രൂപയുമാണ് വില. 9 കാരറ്റ് സ്വർണം പവന് 46,600 രൂപയും ഗ്രാമിന് 5,825 രൂപയുമാണ് വില. ഇന്നലെ വൈകിട്ടും ഇതേ വിലയില്‍ തന്നെയാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.

ഇന്നലെ രാവിലെ വന്ന വില അനുസരിച്ച് 100 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില വലിയ റെക്കോഡുകൾ ഭേദിച്ച ശേഷമാണ് വിപണിയിൽ കഴിഞ്ഞ ദിവസം നേരിയ ആശ്വാസം ഉണ്ടായത്. നിലവില്‍ ഒരുലക്ഷത്തില്‍ താഴാതെ തന്നെയാണ് സ്വർണ വില ഉള്ളത്. വിലയില്‍ വർധനവുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ അക്ഷയ തൃതീയ നാളില്‍ അടക്കം വൻ തിരക്കാണ് ജ്വല്ലറികളില്‍ അനുഭവപ്പെട്ടത്. ആഭരണങ്ങള്‍ വാങ്ങുമ്പോഴുള്ള പണിക്കൂലിയും ജിഎസ്‌ടിയും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകാറുണ്ട്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനാണ് കേരളത്തിൽ സ്വർണ വില അതാത് ദിവസത്തേത് നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായിട്ടാണ് വിലകൾ നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, യുഎസിൻ്റെ ഇറക്കുമതി തീരുവ, നികുതി ചുമത്തൽ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സ്വർണ വിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നിലവിൽ ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here