ചൂടേറ്റ് വെന്തുരുകുന്ന കേരളത്തിന് ഇനി മഴ,

0
40

കാസർകോട് : ചുട്ടുപൊള്ളുന്ന സംസ്ഥാനത്തിന് ആശ്വാസ വാക്കുകളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില കുറഞ്ഞതോടെയാണ് ഉഷ്‌ണ തരംഗത്തിനുള്ള സാധ്യത ഇല്ലാതായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്നലെ പല ജില്ലകളിലും മലയോര മേഖലയിലും വ്യാപമായി മഴ പെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ നിര്‍ണായക തീരുമാനം.

അതേസമയം പാലക്കാട്‌ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 38 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. ജാഗ്രത തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ 28 മുതൽ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം ആശ്വാസകരമാണ്. 29 ന് പല ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലേ അലർട്ട് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27 ന് വൈകിട്ട് മുതൽ തന്നെ എല്ലാ ജില്ലകളിലും മഴ ലഭിച്ചു തുടങ്ങും.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

കേരളത്തിൽ ഇന്ന് (25/04/2026) & 26/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 °C വരെയും,കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (25/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here