ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം അറിയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.
ബില്ലുകള്‍ പാസാക്കിയത് ഭരണഘടനയ്ക്ക് വിരുദ്ധമായ രീതിയിലാണെന്നും ബില്ലുകള്‍ക്ക് അനുമതി നല്‍കരുതെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വേണമെന്ന ആവശ്യം രാജ്യസഭാ ഉപാധ്യക്ഷന്‍ അംഗീകരിച്ചില്ല. ബില്ലുകള്‍ സെലക്‌ട് കമ്മിറ്റിക്കോ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ വിടണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യസഭയിലുണ്ടായ ബഹളത്തിന്റെ ഉത്തരവാദികള്‍ പ്രതിപക്ഷമല്ല, സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.