യുഎഇ സുരക്ഷിതമാണ്, ഇനി ആശ്വാസ നാളുകൾ; വരും ദിവസങ്ങളിലും പ്രവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ടോ?

0
42
Arabian man watching night cityscape of Dubai with modern futuristic architecture in United Arab Emirates

യുഎഇ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശബ്ദങ്ങളും അടിയന്തര അലേർട്ടുകളും നമ്മളിൽ പലരിലും ചെറിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്നാൽ ഒട്ടും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക വിവരങ്ങളാണ് നിലവിൽ പുറത്തുവരുന്നത്.

ഇന്ന് പുലർച്ചെ 3.31 ഓടെ രാജ്യമൊട്ടാകെ കേട്ട ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന്റെതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ സംഘർഷം ആരംഭിച്ചത് മുതൽ യുഎഇയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ ഭീഷണികളെ വിജയകരമായി പ്രതിരോധിച്ചതായും അറിയിച്ചു.

ഇതിനിടെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. എന്നാൽ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ജീവനക്കാരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചു.

ഈ സാഹചര്യത്തെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം മേഖലയിൽ സമാധാനം തിരികെ വരുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഇറാനെതിരായ യുഎസ് ഇസ്രായേൽ നീക്കങ്ങൾ 40 ദിവസ പിന്നിടുമ്പോൾ, രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇതോടെ ധാരണയായിരിക്കുകയാണ്.

ഇറാൻ സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ഒഴിവാക്കാമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും സമ്മതിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് വലിയ ആശ്വാസം വന്നിരിക്കുകയാണ്. കൂടാതെ ഈ വെടിനിർത്തൽ നിലവിൽ വരുന്നതോടെ ഡ്രോൺ, മിസൈൽ ഭീഷണികൾ അവസാനിക്കുമെന്നത് യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

സംഘർഷം ആരംഭിച്ചത് മുതൽ 10 ലധികം ആളുകൾ മരിക്കുകയും 200 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറിയ തീപിടുത്തത്തിൽ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം കുവൈറ്റിലുള്ളവർക്ക് യുഎഇ എംബസി നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി രാത്രി സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയായിരുന്നു.

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങൾക്കായി എംബസി 0096597953833. എന്ന ഹോട്ട്ലൈൻ നമ്പർ പുറത്തിറക്കിയിരുന്നു. കൂടാതെ ആളുകൾ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ് എന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here