അമിതമായ ക്ഷീണവും തളർച്ചയും
രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും ഇത് കടുത്ത ക്ഷീണത്തിനും ഏകാഗ്രതക്കുറവിനും കാരണമാവുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ
വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ രക്തത്തിലെ വിഷാംശം മൂത്രത്തിലൂടെ പുറത്തുപോകുന്നതിന് പകരം രക്തത്തിൽ തന്നെ നിലനിൽക്കുന്നു. ഇത് ഉറക്കം തടസപ്പെടാൻ കാരണമാകുന്നു.
അടിക്കടിയുള്ള മൂത്രശങ്ക
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുന്നത് വൃക്കയുടെ ഫിൽട്ടറുകൾക്ക് തകരാർ സംഭവിക്കുന്നതിന്റെ ലക്ഷണമാകാം.
മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം
ആരോഗ്യമുള്ള വൃക്കകൾ രക്തകോശങ്ങളെ ശരീരത്തിനുള്ളിൽ തന്നെ നിലനിർത്തും. എന്നാൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രക്തകോശങ്ങൾ മൂത്രത്തിലൂടെ പുറത്തേക്ക് വരുന്നു.
വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മം
ശരീരത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അളവ് ക്രമീകരിക്കാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ചർമ്മത്തിൽ ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടുന്നത്.
മൂത്രത്തിലെ നുരയും പതയും
മൂത്രത്തിൽ അമിതമായി പത കാണപ്പെടുന്നത് പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. ഇത് വൃക്കയുടെ അരിപ്പകൾക്ക് തകരാർ സംഭവിച്ചു എന്നതിന്റെ തെളിവാണ്.








