അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന നാസയുടെ ആർട്ടെമിസ് രണ്ട് ദൗത്യം കുതിക്കാൻ ഒരുങ്ങുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ചതിന് ശേഷം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽനിന്ന് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗൺ തുടങ്ങി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന നാലംഗ സംഘമാണ് പത്ത് ദിവസം നീളുന്ന യാത്രാദൗത്യത്തിലുള്ളത്.
സഞ്ചാരികളും വിക്ഷേപണവും
ഏപ്രിൽ ഒന്നിന് ഇഡിടി സമയം വൈകിട്ട് 6.24നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ട് പുലർച്ചെ 3.54ന്). ഇന്ധനച്ചോർച്ചയും സാങ്കേതിക പ്രശ്നങ്ങളും കാരണം ആഴ്ചകളോളം വൈകിയ ദൗത്യമാണ് ഇപ്പോൾ തടസങ്ങളെല്ലാം നീങ്ങി യാഥാർഥ്യമാകുന്നത്. നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറമി ഹാൻസെൻ (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ആർട്ടെമിസ് രണ്ടിലുള്ളത്. ദശാബ്ദങ്ങൾക്ക് മുമ്പ് അപ്പോളോ ദൗത്യങ്ങളിലൂടെ ചന്ദ്രനിലേക്കുള്ള മനുഷ്യൻ്റെ ആദ്യ യാത്രകൾക്ക് സാക്ഷ്യംവഹിച്ച അതേ മണ്ണിൽനിന്നുതന്നെയാണ് വീണ്ടും ഒരു ചാന്ദ്ര ദൗത്യം ആരംഭിക്കുന്നത്.
ഭൂമിയുമായും ചന്ദ്രനുമായും ബന്ധപ്പെട്ട് ഓറിയോണും ആർട്ടെമിസ് II ക്രൂവും എവിടെയാണെന്ന് കാണാനും ദൗത്യത്തിനിടെ ഓറിയോണിന്റെ പാത പിന്തുടരാനും ഉപയോക്താക്കൾക്ക് ഓൺലൈനിൽ AROW പിന്തുടരാം (NASA)
ലക്ഷ്യം ചന്ദ്രനെ ചുറ്റൽ
സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റിലേറിയുള്ള ഓറിയോൺ പേടകത്തിൽ സഞ്ചരിക്കുന്ന ഇവർ ചന്ദ്രനിൽ ഇറങ്ങില്ല. പകരം ചന്ദ്രൻ്റെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് സഞ്ചരിച്ച് ചന്ദ്രനെ വലംവച്ച് മടങ്ങുന്ന ഫ്രീ റിട്ടേൺ ട്രജക്ടറി പാതയാണ് പിന്തുടരുന്നത്. ബഹിരാകാശത്തെ ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്കുള്ള നാല് ദിവസത്തെ മടക്കയാത്ര ആരംഭിക്കും. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ പ്രൊപ്പൽഷൻ സിസ്റ്റം ഉൾപ്പെടുന്ന സർവീസ് മൊഡ്യൂൾ ക്രൂ മൊഡ്യൂളിൽനിന്ന് വേർപെടും. തുടർന്ന് യാത്രികർ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് പാരച്യൂട്ടിൻ്റെ സഹായത്തോടെ കാലിഫോർണിയൻ തീരത്ത് കടലിൽ ഇറങ്ങും.
1972 ഏപ്രിൽ 21 ന് ഡെസ്‌കാർട്ടസ് ലാൻഡിംഗ് സൈറ്റിൽ ആദ്യത്തെ അപ്പോളോ 16 എക്‌സ്‌ട്രാ വെഹിക്ക നമ്പർ 1 ൽ നിന്ന് ബഹിരാകാശയാത്രികൻ ചാൾസ് എം. ഡ്യൂക്ക് ജൂനിയർ ചന്ദ്ര സാമ്പിളുകൾ ശേഖരിക്കുന്നു (NASA via AP)
ബഹാരാകാശ യാത്രയിലെ മടക്കയാത്രയെ സൂചിപ്പിക്കുന്നു (NASA)
റെക്കോഡ് ദൂരം താണ്ടും
മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ദൂരേക്ക് ഈ ദൗത്യത്തിൽ യാത്രികർ സഞ്ചരിക്കുമെന്ന് ലീഡ് ഫ്ലൈറ്റ് ഡയറക്ടർ ജെഫ് റാഡിഗൻ വ്യക്തമാക്കി. ഭൂമിn, Kennedy Space Center launch, Lunar flyby missionയിലേക്ക് മടങ്ങുന്നതിന് മുമ്പ് അവർ ചന്ദ്രനിൽനിന്ന് 5,000 നോട്ടിക്കൽ മൈൽ (ഏകദേശം 9,200 കിലോമീറ്റർ) അകലെവരെ യാത്ര ചെയ്യും. ദീർഘകാല മനുഷ്യ സാന്നിധ്യം ചന്ദ്രനിൽ ഉറപ്പാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റം, റേഡിയേഷൻ പ്രതിരോധം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ദൗത്യത്തിൽ സൂക്ഷ്മമായി പരിശോധിക്കും. ബഹിരാകാശ യാത്ര മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ യാത്രികരുടെ രക്തത്തിൽനിന്നും ഓർഗനോയിഡുകൾ എന്ന കലകളുടെ സാമ്പിളുകൾ ശാസ്ത്രജ്ഞർ പരിശോധനയ്ക്കായി വികസിപ്പിച്ചെടുക്കും.
തത്സമയം കാണാം
ബഹിരാകാശ ദൗത്യം തത്സമയം നിരീക്ഷിക്കാൻ നാസ അവസരമൊരുക്കിയിട്ടുണ്ട്. ആർട്ടെമിസ് റിയൽ ടൈം ഓർബിറ്റ് വെബ്സൈറ്റ് വഴിയോ നാസയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ വിവരങ്ങൾ തത്സമയം അറിയാം. 2022 നവംബറിൽ നടന്ന ആളില്ലാ ദൗത്യമായ ആർട്ടെമിസ് ഒന്നിൻ്റെ വിജയത്തുടർച്ചയാണ് പുതിയ യാത്ര. ആർട്ടെമിസ് ഒന്ന് 25 ദിവസംകൊണ്ട് ചന്ദ്രനെ ചുറ്റി വിജയകരമായി തിരിച്ചെത്തിയിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത സ്ഥിരീകരിക്കാനും പുതിയ ദൗത്യം സഹായിക്കും. ഈ ദൗത്യത്തിൻ്റെ വിജയത്തിന് ശേഷമാകും ആർട്ടെമിസ് മൂന്ന് യാഥാർഥ്യമാവുക. ഇതിലൂടെ മനുഷ്യൻ ആദ്യമായി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും.








