പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോദി മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.
പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് വൈകീട്ടോടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നു. അദ്ദേഹമൊരു യോഗിയാണെന്നും മോഹന്‍ലാല്‍ പോഡ്കാസ്റ്റില്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മോഹന്‍ലാലിന്റെ അഭിമുഖം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മോദിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരിക്കുന്നത്.









