തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്ബളം പിടിക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ സമവായശ്രമത്തിന് സര്‍ക്കാര്‍ നീക്കം. പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി തോമസ് ഐസക് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു. പ്രളയകാലത്തും കൊവിഡ് പ്രതിസന്ധിയിലും സാലറി പിടിച്ചതിന് പിന്നാലെ വീണ്ടും സാലറി പിടിക്കാനുള്ള നീക്കത്തിനെതിരേ ഭരണ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിലാണ്.
സര്‍ക്കാരിന്‍്റെ സാമ്ബത്തിക സ്ഥിതിയെ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താതെയും സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാതെയും ഒരു ഓര്‍ഡിനന്‍സിലൂടെ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലായെന്നും തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് ബിജുവും പ്രസിഡന്‍്റ് പി പ്രദീപ്കുമാറും ആവശ്യപ്പെട്ടു പ്രളയ ദുരന്ത കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും സംഭാവന നല്‍കി സഹായം നല്‍കിയവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അതോടൊപ്പം, സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരാണ് അവര്‍. ആഗസ്ത് മാസത്തില്‍ അവസാനിക്കുന്ന സാലറി കട്ടിനു ശേഷം സാവധാനം ജീവിതം ക്രമപ്പെടുത്താമെന്ന ചിന്തയിലായിരുന്ന ജീവനക്കാര്‍ക്ക് തിരിച്ചടിയാണ് വീണ്ടും സാലറി കട്ട് എന്ന തീരുമാനം.
ഈ സാമ്ബത്തിക വര്‍ഷം ലഭിക്കേണ്ട ലീവ് സറണ്ടര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമാണ്. ഈ സാഹചര്യത്തില്‍ , ജീവനക്കാര്‍ക്ക് ദോഷകരമാകുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും, സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു