ഓരോ സ്ഥലത്തും വ്യത്യസ്ത രീതികളിലും പേരുകളിലുമാണ് ഹോളി ആഘോഷിക്കുന്നത്. ലത്മർ ഹോളി, മസാൻ ഹോളി, ഡോൾചി ഹോളി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഹോളി ആരവങ്ങൾക്കിടയിൽ ദേഹത്തും മുടിയിലുമൊക്കെ നിറങ്ങൾ പറ്റിപിടിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാൻ രസമാണെങ്കിലും അവ കളയാൻ വളരെ പ്രയാസമാണ്. മുട്ടയും തൈരും, കറ്റാർവാഴ ജെൽ, നാരങ്ങാനീര് തുടങ്ങിയവ ഉപയോഗിച്ച് നിറങ്ങൾ ഫലപ്രദമായി നീക്കം ചെയ്യാൻ സാധിക്കും.
രാജസ്ഥാനിലെ ഖാട്ടു ശ്യാം പദയാത്രയിൽ പങ്കെടുക്കുന്നവരുടെ ചിത്രം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണിത്. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് സാധാരണ ഇത് നടക്കുക.
ഹോളിയുടെ മെയിൻ ആകര്‍ഷണം പല നിറങ്ങളിലുള്ള പൊടികളാണ്. എന്നാൽ അവ കൂടാതെ വാട്ടർ ബലൂണുകൾ, വാട്ടർ ഗണുകൾ എന്നിവയും ഉപയോഗിക്കുന്നു. ഇതിനോടകം ഇവയെല്ലാം കടകളിൽ വിൽപ്പന തുടങ്ങി കഴിഞ്ഞു.
ഹോളി ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് ഗുലാൽ അഥവാ വർണപ്പൊടികൾ. രാസനിര്‍മിത നിറങ്ങള്‍ ഒഴിവാക്കി പാരമ്പര്യ രീതിയിലാണ് ഇത്തരം നിറങ്ങൾ തയ്യാറാക്കുന്നത്. പൂക്കൾ, പച്ചക്കറികൾ, മഞ്ഞൾ എന്നിവയിൽ നിന്നാണ് നിറങ്ങൾ വേർതിരിച്ച് എടുക്കുന്നത്.
പേസ്റ്റ് രൂപത്തിലോ പൊടി രൂപത്തിലോ പൊടികൾ ലഭ്യമാണ്. ഇത്തരം പൊടികൾ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വയ്ക്കുകയും അവയിൽ ജലാംശം ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ശേഷം അവ അരിച്ചെടുക്കുക.







