രാഷ്ട്രപതി ഭവനിൽ സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു.

0
12

ചക്രവർത്തി രാജഗോപാലാചാരി (1878-1972), ‘രാജാജി’ എന്നറിയപ്പെടുന്നു.  ഒരു പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രതന്ത്രജ്ഞൻ, ഗ്രന്ഥകാരൻ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ (1948-1950) എന്നീ നിലകളിൽ പ്രശസ്തനാണ് . മഹാത്മാഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന അദ്ദേഹം ഗാന്ധിജിയുടെ “മനസ്സാക്ഷിയുടെ കാവൽക്കാരൻ” എന്ന് വിശേഷിപ്പിക്കപ്പെട്ടു.  മദ്രാസ് മുഖ്യമന്ത്രി, ഭാരതരത്ന ജേതാവ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌. പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.

പഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ്‌ സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ യങ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു.

കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1959-ൽ അദ്ദേഹം പുതിയ രാക്ഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഓഗസ്റ്റിൽ നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ചതു് രാജഗോപാലാചാരിയുടെ നേതൃത്വത്തിലാണു്.സ്വതന്ത്രാ പാർട്ടി 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി. 1954-ൽ ഭാരതരത്നം ഏർപ്പെടുത്തിയ വർഷം തന്നെ രാജഗോപാലാചാരിക്ക് ഭാരതരത്നം ലഭിച്ചു.

എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും രാജാജി പ്രശസ്തനാണ്. തമിഴിലും ഇംഗ്ളീഷിലും നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, മാര്‍ക്കസ് ഒറീലിയസ്, കണ്ണന്‍ കാട്ടിയ വഴി, വ്യാസന്‍ വിരുന്ത്, രാജാജി കുട്ടിക്കതൈകള്‍, ഹിന്ദുയിസം : ഡോക്ട്രിന്‍ ആന്‍ഡ് വേ ഓഫ് ലൈഫ്, ഭഗവദ്ഗീത ഫോര്‍ ദലേ റീഡര്‍, വോയ്സ് ഓഫ് ദ അണ്‍ ഇന്‍വോള്‍വ്ഡ് തുടങ്ങിയവ പ്രധാന കൃതികള്‍.

1972-ലെ ക്രിസ്മസ് ദിനത്തിൽ രാജാജി അന്തരിച്ചു.മരിക്കുമ്പോൾ 94 വയസുണ്ടായിരുന്നു.രാജാജിയുടെ പുത്രി ലക്ഷ്മിയെ വിവാഹം ചെയ്തത് ഗാന്ധിജിയുടെ പുത്രന്‍ ദേവദാസ് ഗാന്ധിയാണ്. രജ്മോഹന്‍ ഗാന്ധി ഇവരുടെ പുത്രനാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here