രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

0
2

ശിവകാർത്തികേയൻ നായകനായ ‘അമരൻ’ എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഓം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒന്നിലധികം ഭാഗങ്ങളായിട്ടാണ് ‘ഓം’ പുറത്തിറങ്ങുന്നത്. ‘ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷിനെ അവതരിപ്പിക്കുന്ന രണ്ടര മിനുട്ടിന് പുറത്തുള്ള വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ, ടൈറ്റിൽ റിവീൽ വീഡിയോയിൽ മമ്മൂട്ടിയെ കാണിക്കാത്തതിൽ ആരാധകർ നിരാശയിലാണ്. കാർത്തികേയൻ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. നടന്റെ ക്യാരക്ടർ വീഡിയോ ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.’മാരി 2’വിന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഓം’. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം.സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ രാജ്കുമാർ പെരിയസാമി ചെറിയൊരു സൂചന നൽകിയിട്ടുണ്ട്. തന്റെ മുൻ ചിത്രമായ ‘അമരൻ’ ഒരു സൈനികന്റെ കഥയായിരുന്നുവെങ്കിൽ, ‘ഡി55’ നമ്മുടെ സമൂഹത്തിനിടയിൽ ജീവിക്കുന്ന, അധികമാരാലും അറിയപ്പെടാത്ത നിരവധി ‘അജ്ഞാതരായ നായകന്മാരുടെ’ കഥയായിരിക്കും പറയുക എന്നാണ് സംവിധായകൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here