യൂറോപ്യന്‍ ചാമ്ബ്യന്മാരായ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് നാളെ ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരത്തില്‍ ഷാല്‍ക്കെയേ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് ബയേണ്‍ മ്യൂണിക്ക് ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ സീസണില്‍ ബയേണ്‍ അവരുടെ മുപ്പതാമത്തെ ബുണ്ടസ്ലിഗ കിരീടം ഉയര്‍ത്തി, ഈ സീസണിലും ജര്‍മ്മന്‍ ഫുട്ബോളില്‍ അവരുടെ ആധിപത്യം തുടരാന്‍ നോക്കും, അതേസമയം നിരാശാജനകമായ 2019-20 സീസണിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഷാല്‍ക്കെ ശ്രമിക്കും.
മല്‍സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം പുതിയ സൈനിങ് ആയ ലിറോയ് സാനേ തന്‍റെ മുന്‍ ക്ലബിനെതിരെ ബൂട്ടണിയുന്നു എന്നതാണ്.ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ മികച്ച ഫോം കാഴ്ച്ച വച്ച കോമാന് പകരം സനെയേ ഇറക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടാവും.