ആരോഗ്യവും സൗന്ദര്യവും ബുദ്ധയുമുള്ള കുഞ്ഞിനെ വേണമെന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പോളിജെനിക് റിസ്‌ക് സ്കോർ പരിശോധനകളുടെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് നോക്കാം…
ഐവിഎഫ് പോളിജെനിക് റിസ്‌ക് സ്കോർ ചികിത്സാരീതിയിലൂടെ ബുദ്ധിശക്തിയുള്ളതും സൗന്ദര്യമുള്ളതുമായ കുഞ്ഞുങ്ങളെ ലഭിക്കുമെന്ന ധാരണയാണ് പല മാതാപിതാക്കള്‍ക്കും. ഏത് ഐവിഎഫ് ഭ്രൂണമാണ് ഏറ്റവും ഉയരമുള്ളതും ബുദ്ധിമാനായതും ആരോഗ്യമുള്ളതുമായ കുട്ടിയായി വളരുകയെന്ന് പ്രവചിക്കുന്ന തരത്തിലാണ് പലപ്പോഴും ആശുപത്രികള്‍ പരസ്യം ചെയ്യുന്നത്. എന്നാൽ ഇങ്ങനെ അവകാശപ്പെടുന്ന ജനിതക പരിശോധനകൾ സത്യമാണോ…? പ്രവചിക്കപ്പെടുന്നത് പോലെ ബുദ്ധിയും സൗന്ദര്യവുമുള്ള കുട്ടികള്‍ പിറക്കുന്നുണ്ടോ…?
പലപ്പോഴും ഐവിഎഫ് ക്ലിനിക്കുകള്‍ നൽകുന്ന വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. ഇത്തരത്തിൽ അശാസ്‌ത്രീയമായി ജീനുകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് വലിയ അപകടസാധ്യതകള്‍ വിളിച്ചുവരുത്തുന്നുവെന്നാണ് വിദഗ്‌ധർ പറയുന്നത്. അമ്മയ്‌ക്കും കുഞ്ഞിനും ജീവനുവരെ അപകടമുണ്ടാക്കുമെന്നും മെൽബൺ സർവകലാശാലയിലെ ഡോ. ജെനിയ റോസണെയുടെ ഗവേഷണം മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളുടെ ഭാവിയെക്കുറിച്ച് ആഴത്തിലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ കൃത്യമായ വിവരങ്ങൾ മാതാപിതാക്കള്‍ അർഹിക്കുന്നുണ്ട്. ആരോഗ്യവും സൗന്ദര്യവും ബുദ്ധയുമുള്ള കുഞ്ഞിനെ വേണമെന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പാരമ്പര്യമായി കുഞ്ഞിന് ലഭിക്കുന്ന ചില ഘടനകളിൽ അശാസ്‌ത്രീയമായി മാറ്റം വരുത്താൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ഒരൊറ്റ ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ പാരമ്പര്യമായുള്ള ജീനുകളുടെ ഘടനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതിലൂടെ പോളിജെനിക് റിസ്‌ക് സ്കോറുകൾ വിപരീതമായി ഫലിക്കുന്നു. അതായത് അശാസ്‌ത്രീയമായി മാറ്റം വരുത്തുന്നതിലൂടെ ഹൃദ്രോഗം അല്ലെങ്കിൽ അൽഷിമേഴ്‌സ് പോലുള്ള അസുഖങ്ങളുടെ സാധ്യത വർധിക്കുന്നു. കൂടാതെ ശരാശരിക്ക് മുകളിലും ഉയരും വയ്‌ക്കുന്നത് പോലുള്ള ജനിതക രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. പല വിദേശ കമ്പനികളും ഇത്തരം വാഗ്‌ദാനം നൽകി പരാജയപ്പെടാറുണ്ടെന്നും വിദഗ്‌ധർ പറയുന്നു.
കണ്ണിൻ്റെ നിറം, ഐക്യു, കഷണ്ടി, അൽഷിമേഴ്‌സ്, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ നേരത്തെ പ്രവചിച്ച് ഭ്രൂണാവസ്ഥയിൽ തന്നെ മാറ്റങ്ങള്‍ക്ക് വിധോയമാക്കാൻ ശ്രമിക്കുന്നതാണ് ചികിത്സാരീതി. സ്‌മാർട്ട്‌ഫോണുകൾ, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ നിലവിലെ അളവ്, വായു മലിനീകരണം, മൈക്രോപ്ലാസ്റ്റിക് എക്സ്പോഷർ തുടങ്ങിയ ഘടകങ്ങളിൽ നിന്നാണ് പോളിജെനിക് റിസ്‌ക് സ്കോറുകൾ ഉരുത്തിരിഞ്ഞത്. പല പാരമ്പര്യ രോഗങ്ങളുടെയും ഇത്ഭവം ഇത്തരം പാരിസ്ഥിതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ 60 കളിൽ പ്രമേഹത്തിന് കാരണമായ അതേ ജനിതക വ്യതിയാനങ്ങൾ ഇന്ന് വ്യത്യസ്‌തമായി പെരുമാറിയേക്കാം. മുൻകാലങ്ങളിലെ ജനിതക പാറ്റേണുകൾ ഭാവിയിൽ പരിവർത്തനം ചെയ്യപ്പെട്ടേക്കാം. അതിനാൽ തന്നെ നേരത്തെയുള്ള പ്രവചനങ്ങളുടെ സാധ്യതകളിലെ ആധികാരിതക ചോദ്യചിഹ്നമായി നിൽക്കുകയും ചെയ്യുന്നു.
ചില പ്രവചനങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾക്ക് പകരം പോളിജെനിക് റിസ്‌ക് സ്കോർ പരിശോധനയ്ക്കായി മാത്രം ഐവിഎഫിന് വിധേയരാകുന്ന ദമ്പതികൾക്ക് ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പുതിയ കണ്ടെത്തലിൽ ചൂണ്ടിക്കാണിക്കുന്നു.








