ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി നിർമിത ദുരന്തങ്ങൾക്കിടയിൽ ഇന്ത്യ നട്ടംതിരിയുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു. ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.
*ചരിത്രത്തില്‍ ആദ്യമായി ജിഡിപി വളർച്ച നെഗറ്റീവ് 23.9 ശതമാനത്തിൽ
*നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
*പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം
*സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജിഎസ്ടി കുടിശിക നല്‍കുന്നില്ല
*ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധന
*അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം, എന്നിങ്ങനെ എണ്ണം പറഞ്ഞുകൊണ്ടേയിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്.