ജയ്‍പൂര്‍: സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി. തുടർന്ന് റിസോര്‍ട്ടില്‍ പൊലീസ് എത്തിയെങ്കിലും എംഎല്‍എമാരെ കാണാനാകാതെ പൊലീസ് മടങ്ങി. സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാര്‍ക്കും എതിരെ ചൊവ്വാഴ്ച വൈകുന്നേരം വരെ നടപടിയെടുക്കരുതെന്ന് സ്‍പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
കേസിൽ തിങ്കളാഴ്ചയാണ് ഇനി വാദം തുടരുക. ചൊവ്വാഴ്ച വൈകിട്ടുവരെ സ്പീക്കറുടെ നടപടി തടഞ്ഞ ഹൈക്കോടതി തീരുമാനം സച്ചിൻ പൈലറ്റ് ക്യാമ്പിന് ആശ്വാസമായി.