ഇന്ത്യക്കാരില്‍ പ്രോട്ടീൻ കുറവ്, പുതിയ പഠനം; ഒരാള്‍ക്ക് ഒരുദിവസം ആവശ്യമായ പ്രോട്ടീൻ എത്രയെന്നറിയാം,

0
63

കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ പ്രോട്ടീൻ ഉപഭോഗത്തിൽ പിന്നിലാണെന്ന് റിസർച്ചിൻ്റെ റിപ്പോർട്ട്. ഇത് പരിഹരിക്കാൻ എന്താണ് പ്രതിവിധി എന്നറിയാം.

രീരത്തിൻ്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ് പ്രോട്ടീന്‍. ഹോര്‍മോണ്‍ ഉത്പാദനം, മുടി, ചര്‍മം, പേശി തുടങ്ങിവയുടെ ആരോഗ്യം എന്നിവയ്‌ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. എന്നാല്‍ നമ്മളുടെ ഒരു ദിവസത്തെ ഫുഡ് ചാർട്ട് പരിശോധിച്ചാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ് സത്യം. കൂടുതൽ കഴിച്ചത് കൊണ്ട് കാര്യമില്ല. കുറച്ചാണെങ്കിലും ഗുണമേന്മയുള്ളതും പോഷക സമൃദ്ധമായതുമായ ഭക്ഷണം കഴിക്കുന്നതിലാണ് പ്രാധാന്യം കൊടുക്കേണ്ടത്.

ഇന്ത്യയിലെ ജനങ്ങൾക്ക് കുറഞ്ഞ ഗുണമേന്മയുള്ള പ്രോട്ടീൻ ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ. കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ പ്രോട്ടീൻ ഉപഭോഗത്തിൽ പിന്നിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പഠന പ്രകാരം ഇന്ത്യയിലെ ആളുകൾക്ക് ലഭിക്കുന്ന പ്രോട്ടീൻ ഏകദേശവും ധാന്യങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് അരി, ഗോതമ്പ്, സൂജി ഗോതമ്പ്, മൈദ എന്നിവയിൽ നിന്നാണ് കൂടുതൽ ആളുകളും പ്രോട്ടിൻ ഉത്‌പാദിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിൽ വലിയൊരു ഭാഗവും കുറഞ്ഞ ഗുണമേന്മയും അമിനോ ആസിഡുകൾ അടങ്ങിയതുമാണെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെൻ്റ് ആൻഡ് വാട്ടർ (CEEW) നടത്തിയ പഠനം പറയുന്നു.

പഠനത്തിലെ മറ്റൊരു കണ്ടെത്തൽ പച്ചക്കറികൾ, പഴങ്ങൾ, പയർ എന്നിവ പോലുള്ള പ്രോട്ടീന്‍ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭോഗവും, പാചകത്തിൽ എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയുടെ അധിക ഉപയോഗവും കാണപ്പെടുന്നു. ഇത് ഗുണമേന്മയില്ലാത്ത പ്രോട്ടീന്‍ ലഭിക്കുന്നതിന് കാരണമാകുന്നു.

“ഗുണനിലവാരമില്ലാത്ത പ്രോട്ടീനുകളെ അമിതമായി ആശ്രയിക്കുന്നത്, ധാന്യങ്ങളിൽ നിന്നും എണ്ണകളിൽ നിന്നുമുള്ള അധിക കലോറി, പോഷകസമൃദ്ധമല്ലാത്ത ഭക്ഷണങ്ങളുടെ കൂടുതൽ ഉപഭോഗം എന്നിവ ഈ പഠനത്തിലൂടെ കണ്ടെത്തി. ഇന്ത്യയുടെ ഭക്ഷ്യവ്യവസ്ഥയിലെ ഒരു പ്രതിസന്ധിയെയാണിത് ചൂണ്ടിക്കാണിക്കുന്നത്” എന്ന് സിഇഇഡബ്ല്യു ഫെലോ ആയ അപൂർവ് ഖണ്ഡേൽവാൾ പറഞ്ഞു. ഭക്ഷണം മുതൽ കൃഷിയിൽ വരെ മാറ്റങ്ങൾ അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-24 NSSO ഹൗസോൾ കൺസപ്ഷൻ എക്സ്പെൻഡിച്ചർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളിലേയ്‌ക്കെത്തിയത്. ഇന്ത്യയുടെ ഭക്ഷണ പ്രവണതകൾ ധാന്യങ്ങൾ, എണ്ണയുടെ അമിത ഉപയോഗം എന്നിവയിൽ കൂടുതൽ ശ്രദ്ധചെലുത്തി വിവരങ്ങൾ ശേഖരിച്ചും പരിശോധിച്ചും നോക്കിയപ്പോൾ പോഷകസമൃദ്ധമല്ലാത്ത ഭക്ഷണക്രമമാണ് ഇന്ത്യയുടേതെന്ന കണ്ടെത്തലിലാണ് എത്തിയിരിക്കുന്നത്.

നമ്മുടെ ശരീരത്തിന് ഊർജം നൽകുന്ന ഒരു പ്രധാന പോഷകമാണ് കാർബോഹൈഡ്രേറ്റ്. ഇത് ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ എന്നിവയിലൊക്കെ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനും പ്രവർത്തനങ്ങൾക്കും കാർബോഹൈഡ്രേറ്റുകൾ അത്യാവശ്യമാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യയിൽ, ജ്വർ, ബാജ്ര, റാഗി പോലുള്ള ധാന്യങ്ങളുടെ ഉത്‌പാദന ഉപഭോഗം ഏകദേശം 40 ശതമാനം കുറഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ത്യക്കാർക്ക് ആവശ്യമായ അളവിൻ്റെ 15 ശതമാനത്തിൽ താഴെ മാത്രമെ ലഭിക്കുന്നുള്ളൂ. “സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന പോഷകാഹാരത്തിൻ്റെ ഇരട്ടിയോളം ഉപയോഗിക്കുന്നു. ഇത് രാജ്യത്തെ അസന്തുലിതാവസ്ഥ പ്രകടമാക്കുന്നു. ഭക്ഷണശൈലിയിലെ മാറ്റം പോലുള്ളവയിലൂടെ മാത്രമെ ഈ പോഷകാഹാര കുറവ് പരിഹരിക്കാൻ പറ്റുകയുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു.

ഒരു ദിവസം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ?

ആളുകളെ ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് എത്രത്തോളം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് പറയാനാവുക. പ്രായം, ഭാരം, രോഗങ്ങള്‍ അങ്ങനെ ചില ഘടകങ്ങൾ പരിഗണിച്ചാലെ കൃത്യമായ പ്രോട്ടീന്‍ അളവ് ഒരു വ്യക്തിയിൽ നിർണയിക്കാനാകൂ. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോ ഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ എന്ന ക്രമത്തിലാണ്. ആ വ്യക്തി എത്രത്തോളം കായികാധ്വാനമുള്ളയാളാണ് എത്രത്തോളം ആരോഗ്യമുള്ളയാളാണ് എന്നത് അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.

65 കിലോ ഭാരമുള്ള ഒരു വ്യക്തിക്ക് 52-65 ഗ്രാം പ്രോട്ടീന്‍ ആണ് ഒരു ദിവസം ലഭിക്കോണ്ടത്. ഒരു ഡയറ്റീഷ്യനെ സമീപിച്ച് ഭാരം, പ്രായം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് ആവശ്യമായ പ്രോട്ടീന്‍ അളവ് കണ്ടെത്തി പിന്തുടരുക.

LEAVE A REPLY

Please enter your comment!
Please enter your name here