അതിശൈത്യം ഹൃദയാരോഗ്യത്തിന് വില്ലനായേക്കും; ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

0
57

ഹൃദയാഘാതത്തിൻ്റെ സാധാരണമായ മുന്നറിയിപ്പ് എന്നത് കടുത്ത നെഞ്ചുവേദനയാണ്. ലക്ഷണങ്ങൾ ചിലപ്പോള്‍ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ വ്യത്യാസപ്പെടാം. പലരും ലക്ഷണങ്ങളെ അവഗണിക്കാറാണുള്ളത്.

തിശൈത്യം ചിലപ്പോൾ ഹൃദയാരോഗ്യത്തിന് വില്ലനായേക്കും. ശൈത്യകാലത്ത് നമ്മുടെ ശരീരം ചില ശാരീരികവും ജൈവശാസ്ത്രപരവുമായ ക്രമീകരണങ്ങൾക്ക് വിധേയമാകുന്നുവെന്നും പ്രശസ്‌ത കാർഡിയോളജിസ്റ്റ് അഞ്ജൻ സിയോദിയ ഇടിവി ഭാരതിനോട് വ്യക്തമാക്കുന്നു.

‘അന്തരീക്ഷത്തിലെ ഓക്‌സിജൻ സാന്ദ്രത വളരെ കുറയുകയും ഹൃദയത്തിന് ഓക്‌സിജൻ്റെ ആവശ്യകത വർധിക്കുകയും ചെയ്യുന്നു. വാസകോൺസ്ട്രിക്ഷൻ (ധമനിയുടെ സങ്കോചം) മൂലവും താപനില കുറയുന്നതുമൂലം, ഹൃദയത്തിന് ചുറ്റുമുള്ള രക്തപ്രവാഹം നിയന്ത്രിക്കപ്പെടും. അതിനാൽ ഹൃദയത്തിലേക്കുള്ള ഓക്‌സിജൻ്റെ അളവ് കുറയുന്നു. ഈ പ്രക്രിയ ഹൃദയാഘാതത്തിന് കാരണമായേക്കാ’ – ബിഎം ബിർള ഹാർട്ട് ആശുപത്രിയിലെ കാർഡിയോളജി ഡയറക്‌ടർ ഡോ. അഞ്ജൻ സിയോദിയ പറഞ്ഞു.

ഹൃദയാഘാതത്തിൻ്റെ സാധാരണമായ മുന്നറിയിപ്പ് എന്നത് കടുത്ത നെഞ്ചുവേദനയാണ്. ലക്ഷണങ്ങൾ ചിലപ്പോള്‍ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ വ്യത്യാസപ്പെടാം. അതായത് പുരുഷന്മാർക്ക് ഇടയ്ക്കിടെ ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവ ഉണ്ടായേക്കാം. സ്ത്രീകൾക്കും അസാധാരണമായ ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും ലക്ഷണങ്ങളെ അവഗണിക്കാറാണുള്ളത്.

ലക്ഷണങ്ങളെ അവഗണിക്കുന്നത് വലിയ അപകടങ്ങള്‍ വിളിച്ച് വരുത്തിയേക്കും. ആരും പൂർണമായും പ്രതിരോധശേഷിയുള്ളവരല്ല. അതിനാൽ മികച്ച ആരോഗ്യത്തിനായി ജീവിതശൈലിയിൽ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ആർക്കൊക്കെ എപ്പോൾ ഹൃദയാഘാതം വരുമെന്ന് പ്രവചിക്കാൻ കഴിയില്ല. ആരും പൂർണമായും പ്രതിരോധശേഷിയുള്ളവരല്ല, മരുന്നുകൾ കഴിച്ചതിന് ശേഷമോ ബൈപാസ് സർജറി അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമായതിന് ശേഷമോ പോലും ആർക്കും എപ്പോൾ വേണമെങ്കിലും ഹൃദയാഘാതം വരാമെന്നത് ഒരു വസ്‌തുതയാണ്. എന്നിരുന്നാലും, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ നമുക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും’ – ഡോ. അഞ്ജൻ സിയോദിയ വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തിന് സാധാരണയായി ഒരു കാരണം പറയാനാകില്ല. ഒന്നിലധികം അപകട ഘടകങ്ങളുണ്ട്. ഇവയെല്ലാം ഒരുമിച്ച് പരിഹരിക്കേണ്ടതും അത്യാവശ്യമാണ്. പ്രായം കൂടുന്നത്, പാരമ്പര്യേതര ഹൃദയ സംബന്ധമായ രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, ഭാരം നിയന്ത്രിക്കൽ, പതിവ് വ്യായാമം, പ്രമേഹം, പുകയില ഉപയോഗം, ആരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദം എന്നിവയെല്ലാം നിയന്ത്രിക്കേണ്ടതുണ്ട്.

ശരീരഭാരം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. ചെറുപ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത് എന്ന് എപ്പോഴും ഓർക്കുക എന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here