ശരീരത്തിൽ യൂറിക് ആസിഡ് കൂടിയോ? എങ്ങനെ തിരിച്ചറിയാം

0
32
Asian woman hand suffering from joint pain with gout in finger

ക്തത്തിൽ യൂറിക് ആസിഡിന്റെ അളവു വർധിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ അവസ്ഥ ചികിത്സിക്കാതിരിക്കുന്നത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോ​ഗങ്ങൾക്കും കാരണമാകാം. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോ​ഗാവസ്ഥ ​ഗുരുതരമാകാൻ കാരണം.

സന്ധിവേദന

യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന. ഇത്തരം വേദന പെട്ടെന്നുണ്ടാകുന്നതാണ്. ഇത് ഉറക്കത്തെ പോലും തടസപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി വേദനയുണ്ടാകുന്നത്. ഈ രീതിയിൽ വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.

സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും

സന്ധികൾക്ക് ചുറ്റും ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോൾ ചൂടും വേദനയും അനുഭവപ്പെടാം. ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങൾ. ഇത് രോഗനിർണയം വൈകാൻ കാരണമാകുന്നു.

പാദങ്ങളിൽ മുറുക്കം അനുഭവപ്പെടുന്നത്

നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതിൽ എവിടെയങ്കിലും തട്ടുന്നതു പോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ വിഷയം ഗുരുതരമാകാൻ സാധ്യതയുണ്ട്.

പാദങ്ങളിൽ കാണുന്ന മുഴ

ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികൾക്ക് സമീപം ചർമത്തിനടിയിൽ കട്ടിയുള്ള മുഴകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാൽവിരലുകൾക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here