ഇന്ത്യൻ വജ്രായുധം, സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ – ബ്രഹ്മോസ്

0
24

ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത, ലോകത്തിലെ ഏറ്റവും വേഗത ഏറിയ ഒരു സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്  ബ്രഹ്മോസ്. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ഇത്.   ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്. റഷ്യയുടെ തന്നെ [പി-800] ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്.  കര, കടൽ, ആകാശം എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയും.

മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. ഇതിന്റെ തന്നെ ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈൽ ബ്രഹ്മോസ് 2വികസിപ്പിച്ചു കൊണ്ടിരിക്കുന്നു അതിനു പ്രതീക്ഷിക്കുന്ന വേഗത മാക് 7 ആണ്. 2017 ഓടെ അത് ഉപയോഗശഷമമാകും എന്ന് പ്രതീക്ഷിക്കുന്നു. Missile Technology Control Regime ന്റെ നിബദ്ധനകളുമായി ചേർന്ന് പോകുന്നതിനു വേണ്ടിയാണു ഇതിന്റെ പരമാവധി സഞ്ചരിക്കാവുന്ന ദൂരം 300 കിമി ആയി നിജപ്പെടുത്തിയത്. മിസൈൽ ഗൈഡൻസ് ഇന്ത്യയും പ്രൊപ്പൽഷൻ സിസ്റ്റം റഷ്യയും ആണ് ഉണ്ടാക്കിയിരിക്കുന്നത്.

2004 മുതൽ വ്യത്യസ്ത രീതീയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. അതിൽ ഇന്ത്യൻ കരസേനക്ക് വേണ്ടി പൊക്രാനിൽ നടത്തിയ മാക് 2.8 വേഗതയിൽ ‘S’ ആകൃതിയിലെ ചലനങ്ങൾ പരീക്ഷിച്ചിരുന്നു. അതുപോലെ തന്നെ നാവികസേനയ്ക്ക് വേണ്ട പരീക്ഷണങ്ങളും നടത്തി. 2008 ൽ ഏകദേശം ₹15 ബില്യൺ (US$175.5 million) നിക്ഷേപിച്ചു തിരുവനന്തപുരത്തുള്ള കേരള ഗവൺമെന്റിന്റെ കെൽടെക് Keltec (BrahMos Aerospace Trivandrum Ltd or BATL), ഏറ്റെടുത്തിരുന്നു. ഇവിടെ മിസൈലിന്റെ പ്രധാന ഭാഗങ്ങൾ ഉണ്ടാക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ആരംഭിക്കാൻ കാരണം കര സേനയിൽ നാവിക സേനയിൽ നിന്നും ഉള്ള വർധിച്ച ആവശ്യം മൂലമാണ്. മൊത്തം മൂലാധാനത്തിന്റെ $300 million, 50.5% ഇന്ത്യയും ബാക്കി റഷ്യയും ആണ്.

പ്രധാന സവിശേഷതകൾ:

    • വേഗത: ശബ്ദത്തിന്റെ ഏകദേശം മൂന്നിരട്ടി വേഗതയിൽ (മാക് 2.8 മുതൽ 3.0 വരെ) സഞ്ചരിക്കാൻ ഇതിന് കഴിയും.
    • വിക്ഷേപണം: കരയിൽ നിന്നുള്ള ലോഞ്ചറുകൾ, യുദ്ധവിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്ന് ഇത് വിക്ഷേപിക്കാൻ സാധിക്കും.
    • കൃത്യത: വളരെ കൃത്യതയുള്ള ലക്ഷ്യസ്ഥാനത്ത് അക്രമണം നടത്താൻ ശേഷിയുണ്ട്.
    • വികസനം: ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO-യും റഷ്യയുടെ NPO машиностроенияയും ചേർന്നാണ് ഇത് വികസിപ്പിച്ചത്.
  • ഭാരം 3000 kg
    2500 kg (air-launched)
    നീളം 8.4 m
    വ്യാസം 0.6 m
  • പുതിയ പതിപ്പുകൾ: 800 കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ പതിപ്പുകൾ ഉടൻ സൈന്യത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
  • മറ്റ് വിവരങ്ങൾ:
  • 2001-ൽ ആദ്യമായി ഈ മിസൈൽ പരീക്ഷിച്ചു.
  • ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുന്നതിൽ ബ്രഹ്മോസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
  • ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ബ്രഹ്മോസ് ഒരു പ്രധാന ഘടകമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here